ആറ് ഷഷ്ഠി വ്രതത്തിന് തുല്യം ഒരു സ്കന്ദഷഷ്ഠി

സുബ്രഹ്മണ്യ ഭക്തരെ സംബന്ധിച്ചിടത്തോളം മാത്രമല്ല ,മറ്റ് ദേവോഭാസകർക്കും സ്വീകരിക്കാവുന്ന വ്രതമാണ് ഷഷ്ഠി വ്രതം .പൊതുവെ സന്താന ദുരിതം അവസാനിക്കാനും ദാമ്പത്യ കലഹങ്ങൾ ഒടുങ്ങാനുമാണ് സ്കന്ദഷഷ്ഠി വ്രതമായിട്ട് എടുത്ത് ആചരിക്കുന്നത് .

author-image
Devina
New Update
shashti

വ്രതങ്ങളിൽ ഏറ്റവും മാഹാത്മ്യം കൽപ്പിക്കപ്പടുന്ന വ്രതമാണ് ഷഷ്ഠി വ്രതം .അതിൽ ഏറ്റവും ഉത്തമമാണ് സ്കന്ദഷഷ്ഠി.

സുബ്രഹ്മണ്യ ഭക്തരെ സംബന്ധിച്ചിടത്തോളം മാത്രമല്ല ,മറ്റ് ദേവോഭാസകർക്കും സ്വീകരിക്കാവുന്ന വ്രതമാണ് ഷഷ്ഠി വ്രതം .പൊതുവെ സന്താന ദുരിതം അവസാനിക്കാനും ദാമ്പത്യ കലഹങ്ങൾ ഒടുങ്ങാനുമാണ് സ്കന്ദഷഷ്ഠി വ്രതമായിട്ട് എടുത്ത് ആചരിക്കുന്നത് .
ഈ വർഷം ഒക്‌ടോബർ 27 (1201 തുലാം 10 )തിങ്കളാഴ്ചയാണ് സ്കന്ദഷഷ്ഠി വരുന്നത് .
പലയിടത്തും പ്രഥമയിൽ തുടങ്ങി ആറുദിവസവും നീണ്ടുനിൽക്കുന്ന ഒരു വ്രതമാണ് ഷഷ്ഠി വ്രതം. സുബ്രഹ്മണ്യൻ ശൂരപദ്മാസുരനെ വധിച്ചത് ഈ ദിവസമായെന്നാണ് വിശ്വാസം.
അതുകൊണ്ടാണ് തുലാമാസത്തിലെ ഷഷ്ഠിക്ക് പ്രാധാന്യം കൈവന്നതും സ്കന്ദഷഷ്ഠിയായി ആചരിക്കുന്നതും. കേരളത്തിലെ ഒട്ടുമിക്ക സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിശേഷാൽ പൂജകൾ നടക്കാറുണ്ട്.

സ്കന്ദഷഷ്‌ഠി വ്രതത്തിനായി ആറ് ദിവസത്തെ അനുഷ്ഠാനം നിര്‍ബന്ധമാണ്. എന്നാല്‍ തലേദിവസം ഒരിക്കലെടുത്ത് ഷഷ്‌ഠി  ദിനത്തില്‍ മാത്രം വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്.
കൃത്യമായ ചിട്ടയോടെയും ഭക്തിയോടെയും വേണം വ്രതം അനുഷ്ഠിക്കാന്‍. പ്രഭാതത്തില്‍ കുളി കഴിഞ്ഞതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവൂ. എല്ലാ ദിവസവും ഒരിക്കലൂണാണ് നല്ലത്.

എല്ലാ ദിവസവും സുബ്രമണ്യനാമം ജപിക്കുന്നതും ക്ഷേത്ര ദര്‍ശനം നടത്തുന്നതും ഉത്തമമാണ്. ഷഷ്‌ഠി ദിനത്തില്‍ സുബ്രമണ്യക്ഷേത്ര ദര്‍ശനം നടത്തി ഉച്ചയ്കുള്ള ഷഷ്‌ഠി പൂജ തൊഴുത് നിവേദ്യം കഴിച്ചു വേണം വ്രതം അവസാനിപ്പിക്കാന്‍. ആറ് ഷഷ്‌ഠി വ്രതം തുടര്‍ച്ചയായെടുത്ത് സ്കന്ദഷഷ്‌ഠി ദിനം വ്രതം അവസാനിപ്പിച്ച് സുബ്രമണ്യ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ ഒരു വര്‍ഷം ഷഷ്‌ഠി അനുഷ്ഠിക്കുന്ന ഫലം ലഭിക്കുമെന്നാണ് വിശ്വാസം.

ഉമാമഹേശ്വര പുത്രനായ സുബ്രമണ്യനും ശൂരപദ്മാസുരനും തമ്മില്‍ യുദ്ധം നടക്കവേ തന്‍റെ മായാശക്തിയാല്‍ അസുരന്‍ സുബ്രമണ്യനെ അദൃശ്യനാക്കി. സ്കന്ദനെ കാണാതെ ദുഃഖിതയായ ദേവഗണങ്ങളും പാര്‍വ്വതി ദേവിയും അന്നപാനാദികള്‍ ഉപേക്ഷിച്ച് കഠിന വ്രതം ആരംഭിച്ചു.
 ശൂരപദ്മാസുര നിഗ്രഹം കഴിഞ്ഞതോടെ സുബ്രമണ്യനെ എല്ലാവര്‍ക്കും കാണാന്‍ സാധിച്ചു. അപ്പോഴേക്കും പാര്‍വ്വതീദേവിയും ദേവഗണങ്ങളും ആറ് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കിയിരുന്നു. അസുര നിഗ്രഹത്തിനു ശേഷം സുബ്രമണ്യനെ കാണാന്‍ കഴിഞ്ഞതോടെ വ്രതം അവസാനിപ്പിച്ചു. ഇതുകൊണ്ടാണ് തുലാമാസത്തിലെ സ്കന്ദഷഷ്ഠിക്ക് പ്രാധാന്യം ഏറിയത്.ഇതാണ് സ്കന്ദഷഷ്ഠിയുടെ ഐതിഹ്യമായി പറയപ്പെടുന്നത് .

സുബ്രമണ്യസ്തുതി
ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രമണ്യ ദേവം ശരണം പ്രബദ്യേ
ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്‍കന്ദ വിശാഖം സതതം നമാമി
സ്‍കന്ദം കാർത്തികേയായ
പാർവതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യായ തേ നമഃ