ഇന്ത്യ കാവസാക്കി മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (ഐകെഎം) എംവൈ25 നിന്‍ജ 300 പുറത്തിറക്കി. എന്‍ട്രി ലെവല്‍ സ്പോര്‍ട്സ് മോട്ടോര്‍സൈക്കിളിന്റെ അപ്ഡേറ്റ് ചെയ്ത മോഡലില്‍ മെച്ചപ്പെട്ട സ്‌റ്റൈലും പ്രവര്‍ത്തനക്ഷമതയും ഉണ്ട്,അതേസമയം മെക്കാനിക്കലായി മാറ്റമില്ല. 2025 കാവസാക്കി നിന്‍ജ 300 ന്റെ വില 3.43 ലക്ഷം രൂപയില്‍ നിന്നാണ് ആരംഭിക്കുന്നത്, ഇത് കെടിഎം ആര്‍സി 390, യമഹ ആര്‍3, അപ്രീലിയ ആര്‍എസ് 457 എന്നിവയുമായണ് മത്സരം.. പുതിയ എംവൈ25 നിന്‍ജ 300 ന്റെ ഡെലിവറികള്‍ 2025 ജൂണ്‍ ആദ്യ വാരം മുതല്‍ ആരംഭിക്കും.വലിയ വിന്‍ഡ്ഷീല്‍ഡ്, പ്രൊജക്ടര്‍ ഹെഡ്ലൈറ്റ്, മെച്ചപ്പെട്ട ഓണ്‍-റോഡ് സ്ഥിരതയ്ക്കായി പരിഷ്‌കരിച്ച ടയര്‍ പാറ്റേണുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി നവീകരണങ്ങള്‍ MY25 നിന്‍ജ 300-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിന്‍ജ 300-ല്‍ ഐക്കണിക് 'മാസ്-ഫോര്‍വേഡ്, മിനിമലിസ്റ്റ്-ടെയില്‍' തീം, അലുമിനിയം ഫുട്‌പെഗുകള്‍, ഷാര്‍പ്പ് ഫെയറിംഗുകള്‍, ഫ്‌ലോട്ടിംഗ് വിന്‍ഡ്സ്‌ക്രീന്‍, മള്‍ട്ടി-ഫംഗ്ഷന്‍ ഇന്‍സ്ട്രുമെന്റ് പാനല്‍ എന്നിവ ഉള്‍പ്പെടുന്നു. മോട്ടോര്‍സൈക്കിള്‍ മൂന്ന് നിറങ്ങളില്‍ ലഭ്യമാകും: ലൈം ഗ്രീന്‍, കാന്‍ഡി ലൈം ഗ്രീന്‍, മെറ്റാലിക് മൂണ്‍ഡസ്റ്റ് ഗ്രേ. ലിക്വിഡ്-കൂള്‍ഡ്, പാരലല്‍ ട്വിന്‍-സിലിണ്ടര്‍ 296 സിസി എഞ്ചിനാണ് MY25 നിന്‍ജ 300-ന് കരുത്തേകുന്നത്, ഇത് 11,000 rpm-ല്‍ 39PS പവറും 10,000 rpm-ല്‍ 26.1 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അസിസ്റ്റ് & സ്ലിപ്പര്‍ ക്ലച്ച് സഹിതം 6-സ്പീഡ് റിട്ടേണ്‍ ട്രാന്‍സ്മിഷനുമായാണ് ഇത് വരുന്നത്.1984-ല്‍ നിന്‍ജ 900 (GPz900R) ന്റെ അവതരണത്തോടെ ആരംഭിച്ച നിന്‍ജ സീരീസിന്റെ 42-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ലോഞ്ച്. നിന്‍ജ 300 പോലുള്ള ഭാരം കുറഞ്ഞ സൂപ്പര്‍സ്പോര്‍ട്സുകള്‍ മുതല്‍ ട്രാക്ക്-ആധിപത്യം പുലര്‍ത്തുന്ന നിന്‍ജ ZX-10R, നിന്‍ജ H2 പോലുള്ള ഹൈപ്പര്‍സ്പോര്‍ട്സ് മോട്ടോര്‍സൈക്കിളുകള്‍ വരെയുള്ള പെര്‍ഫോമന്‍സ് മെഷീനുകളുടെ ഒരു സമഗ്ര ഫാമിലിയായി നിന്‍ജ ബ്രാന്‍ഡ് മാറി.