/kalakaumudi/media/media_files/2025/09/21/suv-2025-09-21-10-31-14.jpg)
മുംബൈ: മാരുതി സുസുക്കി അടുത്തിടെ തങ്ങളുടെ പുതിയ എസ്യുവിയായ വിക്ടോറിസ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ്. അരീന ഡീലര്‍ഷിപ്പുകള്‍ വഴി വിപണനം ചെയ്യുന്ന വിക്ടോറിസിന് ഗ്രാന്‍ഡ് വിറ്റാരയേക്കാള്‍ കുറഞ്ഞ വില മാത്രമാണുള്ളത്. ആറ് എയര്‍ബാഗുകള്‍ അടക്കം വിപുലമായ സുരക്ഷാ ഫീച്ചറുകളുമായി വരുന്ന എസ്യുവി ഗ്ലോബല്‍ NCAP, ഭാരത് NCAP ക്രാഷ് ടെസ്റ്റുകളില്‍ 5 സ്റ്റാര്‍ സേഫ്റ്റി റേറ്റിംഗ് സ്വന്തമാക്കിയിട്ടുണ്ട്. വിക്ടോറിസിന്റെ ആദ്യ ബാച്ച് ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. പെട്രോള്‍, ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ഈ 5 സീറ്റര്‍ എസ്യുവി വാങ്ങാന്‍ സാധിക്കും.
ഇതില്‍ തന്നെ ബേസ് LXI സിഎന്‍ജി വേരിയന്റാണ് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. ഈ വേരിയന്റിന് കമ്പനി 11.5 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വിലയായി നിശ്ചയിച്ചത്. ലൈനപ്പില്‍ പണത്തിനൊത്ത മൂല്യം വാഗ്ദാനം ചെയ്യുന്ന ഒരു വേരിയന്റായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇതിനോടകം ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയ വിക്ടോറിസ് LXI സിഎന്‍ജിയുടെ വാക്കറൗണ്ട് വീഡിയോ റഷ്ലെയ്ന്‍ പങ്കുവെച്ചിട്ടുണ്ട്. അതില്‍ കാണാന്‍ സാധിക്കുന്ന എസ്യുവിയുടെ സവിശേഷതകള്‍ നമുക്ക് സൂക്ഷ്മമായി പരിശോധിക്കാം.
ബേസ് വേരിയന്റാണെങ്കിലും വിക്ടോറിസ് LXI ലുക്കിന്റെ കാര്യത്തില്‍ ആരെയും നിരാശപ്പെടുത്തില്ല. 215-സെക്ഷന്‍ ടയറുകളോട് കൂടിയ 17 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലൈറ്റുകള്‍, ഷാര്‍ക്ക്-ഫിന്‍ ആന്റിന, ക്രോം ഹൈലൈറ്റുകള്‍ എന്നിവ എസ്യുവിക്ക് സ്റ്റൈലിഷ് ടച്ച് നല്‍കി ആകര്‍ഷകമാക്കുന്നു. എന്നിരുന്നാലും, ഇതിന് അണ്‍പെയിന്റഡ് ഡോര്‍ ഹാന്‍ഡിലുകളും ഒആര്‍വിഎമ്മുമാണ് ലഭിക്കുന്നത്. അതേപോലെ ഫോഗ് ലാമ്പുകളും ബോഡി കളേര്‍ഡ് A, B പില്ലറുകളും നഷ്ടമാകുന്നു.
താല്‍പര്യമുള്ളവര്‍ക്ക് ഇവ വേണമെങ്കില്‍ ഘടിപ്പിക്കാവുന്നതാണ്. വിക്ടോറിസ് LXI സിഎന്‍ജിയുടെ ഇന്റീരിയറും മതിപ്പുളവാക്കുന്നതാണ്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 7 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇതിലുണ്ട്. കൂടാതെ, ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, 4 ഡോറുകള്‍ക്കും പവര്‍ വിന്‍ഡോകള്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങിയ സവിശേഷതകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
