പിറന്നാള്‍ ദിനത്തില്‍ ബിഎംഡബ്ലു സ്വന്തമാക്കി അഹാന

അഹാനയുടെ 30-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സിന്ധു കൃഷ്ണ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

author-image
Biju
New Update
ahana

തിരുവനന്തപുരം: യൂട്യൂബ് ചാനലും ഇന്‍സ്റ്റഗ്രാം റീലുകളുമൊക്കെയായി എപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയാണ് അഹാന കൃഷ്ണ. അഹാനയുടെ 30-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച.  പിറന്നാള്‍ ദിനത്തില്‍ മകള്‍ക്ക് ആശംസകള്‍ നേര്‍ന്ന് സിന്ധു കൃഷ്ണ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 

'മൂന്ന് ദശാബ്ദങ്ങളായി, എന്റെ ഒരു ഭാഗം എന്നില്‍ നിന്ന് വേറിട്ട് വളര്‍ന്ന്, എന്റെ കൂട്ടുകാരിയായും, ഏറ്റവും അടുത്ത സ്‌നേഹിതയായും, എന്റെ സംരക്ഷകയായും, സ്വന്തം സ്വപ്നങ്ങള്‍ക്ക് മുന്‍പേ എന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ആഗ്രഹിക്കുന്ന ഒരാളായും, ശക്തമായി നിലകൊള്ളുന്നു... നീ എന്റെ ജീവിതത്തിലേക്ക് വളരെ നേരത്തെ വന്നു... പക്ഷേ, അതായിരുന്നു എന്റെ വിവാഹ ജീവിതത്തിലെ ഏറ്റവും നല്ല ഭാഗം... എന്നെ കാത്തുസൂക്ഷിക്കാനും എന്റെ എല്ലാ ആഗ്രഹങ്ങളും സഫലമാക്കാന്‍ കഠിനമായി പരിശ്രമിക്കാനും വിധി എനിക്കൊരു മകളുടെ രൂപത്തില്‍ ഒരു 'ഫെയറി ഗോഡ് മദറിനെ' നല്‍കാന്‍ ആഗ്രഹിച്ചു...

ശക്തയും, താങ്ങും തണലുമായി നിലകൊള്ളുന്ന മകളും, പേരക്കുട്ടിയും, ചേച്ചിയുമായി നീയിരുന്നതിന് അമ്മു, നിനക്ക് നന്ദി... എല്ലാ അമ്മമാര്‍ക്കും അവരുടെ ജീവിതത്തില്‍ ഒരു അമ്മു ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു എന്ന് ഞാന്‍ പലപ്പോഴും കേട്ടിട്ടുണ്ട്.

നീ എപ്പോഴും ചെയ്യുന്നതുപോലെ സന്തോഷവതിയായിരിക്കുക, ആരോഗ്യത്തോടെയിരിക്കുക, പോസിറ്റിവിറ്റി പരത്തുക... എന്നെ സന്തോഷിപ്പിക്കാനായി നീ ഒരുക്കിവെച്ച കൊച്ചുകൊച്ചു കാര്യങ്ങള്‍ക്കെല്ലാം നന്ദി. എന്റെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയായിരിക്കുന്നു. ഇനി വരാനിരിക്കുന്നത് ജീവിതത്തിന്റെ സൗമ്യമായ ബോണസ് മാത്രമാണ്... നിന്നോടൊപ്പം കൂടുതല്‍ നല്ല ഓര്‍മ്മകള്‍ ഉണ്ടാക്കാന്‍ ഞാന്‍ കാത്തിരിക്കുന്നു.

ഹാപ്പി ബര്‍ത്ത്‌ഡേ അമ്മുക്കുട്ടി!,' സിന്ധു കൃഷ്ണ കുറിച്ചു.

BMW