പുതിയ ക്യു8 ഇന്ത്യയില്‍ അവതരിപ്പിച്ച് ഔഡി

1.17 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

author-image
anumol ps
New Update
q8

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



മുംബൈ: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി പുതിയ ക്യു8 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.17 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.

മൂന്നു ലിറ്റര്‍ വി6 പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്. ഈ എന്‍ജിന്‍ 340 ബി.എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.6 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് പരമാവധി വേഗം. ഔഡി ഗോള്‍ഡ്, മൈത്തോസ് ബ്ലാക്ക്, സമുറായ് ഗ്രേ, സഖിര്‍ ഗോള്‍ഡ്, ടാമറിന്‍ഡ് ബ്രൗണ്‍, ഗ്ലേസിയര്‍ വൈറ്റ്, വൈറ്റോമോ ബ്ലൂ, സാറ്റലൈറ്റ് സില്‍വര്‍, വികുന ബീജ് എന്നീ നിറങ്ങളില്‍ കാര്‍ ലഭ്യമാണ്.

Audi Q8