കൊച്ചി: പ്രമുഖ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഔഡി ക്യു7 പുതിയ പതിപ്പ് ഇന്ത്യയില്‍ പുറത്തിറക്കി. ഔഡി ക്യു 7 പ്രീമിയം പ്ലസിന് 88,66,000 രൂപയായിട്ടാണ് വിപണിയില്‍ പുറത്തിറങ്ങിയത്. ഔഡി ക്യു 7 ടെക്നോളജി പതിപ്പിന് 97,81,000 രൂപയും.
പ്രധാന സവിശേഷതകള്‍
* മുന്നിലും പിന്നിലും പുതിയ 2 ഡയമന്‍നല്‍ റിങ്ങുകള്‍
* വെര്‍ട്ടിക്കല്‍ ഡ്രോപ്ലറ്റ് ഇന്‍ലെ ഡിസൈനോടു കൂടിയ പുതിയ സിംഗിള്‍-ഫ്രെയിം ഗ്രില്‍
* പുതിയ എയര്‍ ഇന്‍ടേക്കും ബംപര്‍ ഡിസൈന്‍
* ഡൈനാമിക് ഇന്‍ഡിക്കേറ്ററോടു കൂടിയ മാട്രിക്‌സ് എല്‍ഇഡി ഹെഡ് ലാംപുകള്‍
* 5 ട്വിന്‍-സ്‌പോക്ക് ഡിസൈനിലുള്ള ആര്‍20 അലോയ് വീലുകള്‍
ഔഡിയുടെ പുതിയ മോഡല്‍ സഖീര്‍ ഗോള്‍ഡ്, വൈറ്റോമോ ബ്ലൂ, മിത്തോസ് ബ്ലാക്ക്, സമുറായ് ഗ്രേ, ഗ്ലേസിയര്‍ വൈറ്റ് എന്നീ 5 നിറങ്ങളില്‍ ലഭ്യമാണ്.