ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഒന്നാമതായി ബജാജ് ഓട്ടോ

വാഹൻ വെബ്‌സൈറ്റിലെ കണക്കുപ്രകാരം 17,750 ഇരുചക്ര വാഹനങ്ങളും 4,575 മുച്ചക്രവാഹനങ്ങളും 3,000 യുലു ലോ സ്പീഡ് ഇലക്ട്രിക് ബൈക്കുകളും ബജാജ് ഓട്ടോ നിരത്തിലെത്തിച്ചു.

author-image
anumol ps
New Update
ev

പ്രതീകാത്മക ചിത്രം 

 

 

ന്യൂഡൽഹി: ഇലക്ട്രിക് വാഹന വിൽപ്പനയിൽ ഒന്നാമതായി ബജാജ് ഓട്ടോ. സെപ്തംബർ മാസത്തിൽ നടന്ന വിൽപ്പനയിലാണ് ബജാജ് ഒന്നാമതായത്. എല്ലാ വിഭാഗത്തിലുമായി 25,000 ത്തിലധികം വാഹനങ്ങളാണ് ബജാജ് ഓട്ടോ വിറ്റതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് ഇലക്ട്രിക് മുച്ചക്ര വാഹനങ്ങളുടെ ഡിമാൻഡ് കൂടിയതും കൂടുതൽ സ്ഥലങ്ങളിലേക്ക് സാന്നിധ്യം അറിയിക്കാനായതുമാണ് ബജാജിന് തുണയായത്. വാഹൻ വെബ്‌സൈറ്റിലെ കണക്കുപ്രകാരം 17,750 ഇരുചക്ര വാഹനങ്ങളും 4,575 മുച്ചക്രവാഹനങ്ങളും 3,000 യുലു ലോ സ്പീഡ് ഇലക്ട്രിക് ബൈക്കുകളും ബജാജ് ഓട്ടോ നിരത്തിലെത്തിച്ചു. ലൈസൻസോ രജിസ്‌ട്രേഷനോ ആവശ്യമില്ലാത്ത ചെറു ഇലക്ട്രിക് ബൈക്കുകളാണ് യുലു.

അതേസമയം, ഇ.വി ഇരുചക്ര വാഹന വിൽപ്പനയിൽ ഇപ്പോഴും ഒല തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. സെപ്റ്റംബറിൽ 23,965 ഇരുചക്രവാഹനങ്ങളാണ് ഒല വിറ്റഴിച്ചത്. ആഗസ്റ്റിൽ ഇത് 27,586 വാഹനങ്ങളായിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ഓല ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചള്ള സർവീസ് പരാതികൾ വർധിച്ചതും സബ്‌സിഡി പദ്ധതി പ്രഖ്യാപനത്തിന് വേണ്ടി ആളുകൾ കാത്തിരുന്നതുമാണ് വിൽപ്പന കുറയാൻ കാരണമായതെന്നാണ് വിലയിരുത്തൽ. ഇ.വികൾക്ക് സബ്‌സിഡി പ്രഖ്യാപിച്ചതോടെ അടുത്ത മാസങ്ങളിൽ വിൽപ്പന കൂടാനാണ് സാധ്യത. ‌

സെപ്റ്റംബർ 29 വരെയുള്ള കണക്ക് പ്രകാരം 17,750 സ്‌കൂട്ടറുകളാണ് ബജാജ് വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ടി.വി.എസിനെ മറികടന്നാണ് ബജാജിന്റെ മുന്നേറ്റം. 

bajaj auto