ആദ്യ സിഎന്‍ജി ബൈക്ക് അവതരിപ്പിച്ച് ബജാജ്

ഉപഭോക്താവിന് സൗകര്യമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പെട്രോളില്‍ നിന്നും സിഎന്‍ജിയിലേക്കും തിരിച്ചും മാറാന്‍ സാധിക്കും. ഇതിനായി പ്രത്യേക സ്വിച്ചും നല്‍കിയിട്ടുണ്ട്.

author-image
anumol ps
New Update
bajaj cng bike

bajaj cng bike

 

 

കൊച്ചി: ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്ക് വിപണിയില്‍ അവതരിപ്പിച്ച് ബജാജ്. ഫ്രീഡം 125 എന്ന പേരിലാണ് ബൈക്ക് വിപണിയില്‍ എത്തുന്നത്. ദ്രവീകൃത പ്രകൃതി വ്ാതകത്തില്‍ ഓടുന്ന ഈ ബൈക്കിന് 95,000 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഇതോടൊപ്പം രണ്ട് ലിറ്ററിന്റെ പെട്രോള്‍ ടാങ്കിന്റെ ഓപ്ഷനുമുണ്ട്. ആദ്യഘട്ടത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലുമാകും വാഹനം ലഭ്യമാകുക. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് വാഹനം പുറത്തിറക്കി. ഉപഭോക്താവിന് സൗകര്യമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പെട്രോളില്‍ നിന്നും സിഎന്‍ജിയിലേക്കും തിരിച്ചും മാറാന്‍ സാധിക്കും. ഇതിനായി പ്രത്യേക സ്വിച്ചും നല്‍കിയിട്ടുണ്ട്.

 

bajaj cng bike