ബ്ലോക്ക്ബസ്റ്റര്‍ എസ്യുവി എംജി ആസ്റ്റര്‍

ആസ്റ്ററിന്റെ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ ജിയോയില്‍ പ്രവര്‍ത്തിക്കുന്ന വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ കാലാവസ്ഥ, ക്രിക്കറ്റ് സ്‌കോറുകള്‍, എന്തിനധികം നിങ്ങളുടെ ഇപ്പോഴത്തെ രാശിഫലം പോലും അറിയാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

author-image
Biju
New Update
mg

കൊച്ചി: പുതിയ വാഹനം വിപണിയിലെത്തിയെന്ന് കേള്‍ക്കുമ്പോള്‍ ഒരു സന്തോഷമാണ്, എന്നാല്‍ നിങ്ങളെ എപ്പോഴെങ്കിലും ഒരു വാഹനം അത്ഭുതപ്പെടുത്തിയിട്ടുണ്ടോ? വാഹന വിപണിയില്‍ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളും ഏകദേശം ഒരു പോലെയാണല്ലോ എന്ന് തോന്നിയേക്കാം. പക്ഷേ എംജിയുടെ ബ്ലോക്ക്ബസ്റ്റര്‍ എസ്യുവിയായ ആസ്റ്റര്‍ കണ്ടാല്‍ നിങ്ങള്‍ തീര്‍ച്ചയായും അത്ഭുതപ്പെട്ട് പോകുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. ഷൈന്‍, സെലക്ട് എന്നീ ട്രിമ്മുകള്‍ ചേര്‍ത്തുകൊണ്ട് എംജി അടുത്തിടെ ആസ്റ്റര്‍ ലൈനപ്പിനെ ഒന്ന് പുതുക്കിയിരുന്നു.എന്തുകൊണ്ടായിരിക്കും എംജി തങ്ങളുടെ ആസ്റ്റര്‍ എന്ന മോഡലിനെ ബ്ലോക്ക്ബസ്റ്റര്‍ എസ്യുവി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത് എന്ന് നോക്കിയാലോ.

എംജി ആസ്റ്ററിന്റെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത് തന്നെ 9.99 ലക്ഷം രൂപയിലാണ്. എന്നാല്‍ വില കൂടിയ പ്രീമിയം കാറുകളില്‍ കാണപ്പെടുന്ന ഒട്ടുമിക്ക ഫീച്ചറുകളും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഓരോ വേരിയന്റിലും ഒരു വലിയ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, അതിനൊപ്പം നിങ്ങളുടെ പ്രിയപ്പെട്ട ഗാനങ്ങള്‍ ആസ്വദിക്കുകയും കൃത്യമായ റൂട്ട് കാണിക്കുന്ന മാപ്പുകളും ഈ മികച്ച സ്‌ക്രീനില്‍ നിങ്ങള്‍ക്ക് വേണ്ടി സജ്ജീകരിച്ചിട്ടുണ്ട്.

ആസ്റ്ററിന്റെ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും വാഗ്ദാനം ചെയ്യുന്നതിനൊപ്പം തന്നെ ജിയോയില്‍ പ്രവര്‍ത്തിക്കുന്ന വോയ്സ് അസിസ്റ്റന്റിന്റെ സഹായത്തോടെ കാലാവസ്ഥ, ക്രിക്കറ്റ് സ്‌കോറുകള്‍, എന്തിനധികം നിങ്ങളുടെ ഇപ്പോഴത്തെ രാശിഫലം പോലും അറിയാന്‍ സാധിക്കും എന്നതാണ് പ്രത്യേകത.

പുതിയ ഷൈന്‍ വേരിയന്റാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ഒരു പനോരമിക് സണ്‍റൂഫ് ലഭിക്കും, അത് വഴി ക്യാബിനില്‍ നല്ല വെളിചവും ഉന്മേഷവും ലഭിക്കുന്നതോടെ രാത്രിയിലോ പകലോ നിങ്ങള്‍ക്ക് എപ്പോഴും പ്രത്യേക അനുഭവം നല്‍കുന്നു. 11.59 ലക്ഷം രൂപയില്‍ താഴെ എക്‌സ്‌ഷോറൂം വിലയില്‍ വലിയ 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും പനോരമിക് സണ്‍റൂഫും വാഗ്ദാനം ചെയ്യുന്ന ഒരേയൊരു 1.5 ലിറ്റര്‍ മിഡ്-സൈസ് എസ്യുവിയായി എംജി ആസ്റ്റര്‍ മാത്രമാണ്.

ഇതിനെല്ലാം പുറമേ നിങ്ങളൊരു ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ മോഡലിന് വേണ്ടി തിരഞ്ഞു നടക്കുന്നവരാണെങ്കില്‍ നിങ്ങളുടെ മനസില്‍ ലഡ്ഡു പൊട്ടുന്ന ഒരു കാര്യം കൂടെ പറഞ്ഞു തരാം. 15 ലക്ഷത്തില്‍ താഴെ വിലയുള്ള ഒരേയൊരു 1.5 ലിറ്റര്‍ ഓട്ടോമാറ്റിക് എസ്യുവി എംജി ആസ്റ്ററിന്റെ ഷാര്‍പ്പ് പ്രോ സിവിടി വേരിയന്റാണ്. ഈ വേരിയന്റില്‍ നിങ്ങള്‍ക്ക് വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്ങ് സംവിധാനം ലഭിക്കുന്നത് യാത്രയ്ക്കിടെ നിങ്ങളുടെ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കേബിളിന് വേണ്ടി അലയേണ്ട.

മറ്റൊരു കിടിലന്‍ ഫീച്ചര്‍ എന്താണെന്ന് വച്ചാല്‍ ഹീറ്റഡ് ORVM-കളാണ്. മഴക്കാലത്തും തണുപ്പ് പ്രദേശങ്ങളിലേക്ക് പോകുമ്പോ പലരും നേരിടുന്ന പ്രശ്‌നമാണ് ഗ്ലാസുകളിലും പ്രത്യേകിച്ച് സൈഡ് മിററുകളില്‍ മിസ്റ്റ് പടരുന്നത്. എന്നാല്‍ ഹീറ്റഡ് സൈഡ് മിററുകള്‍ വഴി നിങ്ങള്‍ക്ക് വളരെ തെളിഞ്ഞ കാഴ്ച്ച നല്‍കാന്‍ സഹായിക്കുന്നു.സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറായിട്ടുളള ഈ സംവിധാനം കണ്ടാല്‍ എംജിയുടെ എതിരാളികള്‍ പോലും അത്ഭുതപ്പെടും.

എംജിയുടെ ബ്ലോക്ക്ബസ്റ്റര്‍ എസ്യുവിയായ ആസ്റ്ററില്‍ നിങ്ങളുടെ ദൈനംദിന ഡ്രൈവ് എളുപ്പമാക്കുന്ന 80-ലധികം കണക്റ്റഡ് സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന i-SMART 2.0 കണക്റ്റഡ് കാര്‍ സ്യൂട്ട് ലഭിക്കുന്നുണ്ട്. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ഒരു ഓട്ടോ-ഡിമ്മിംഗ് റിയര്‍-വ്യൂ മിറര്‍, ആന്റി-തെഫ്റ്റ് പ്രൊട്ടക്ഷന്‍ ഉള്ള ഒരു ഡിജിറ്റല്‍ കീ, ആസ്റ്ററിനെ കൂടുതല്‍ ഫീച്ചര്‍ ലോഡഡ് കാറാക്കി മാറ്റുന്നുണ്ട്.

ബ്ലോക്ക് ബസ്റ്റര്‍ എസ്യുവി എന്ന് പറയുമ്പോള്‍ സേഫ്റ്റി കൂടി ശക്തമായിരിക്കണമല്ലോ. സുരക്ഷയുടെ കാര്യത്തില്‍ ബ്രാന്‍ഡ് ഒരു വിട്ടുവീഴ്ച്ചയും വരുത്തിയിട്ടില്ല എന്ന് മാത്രമല്ല കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുമുണ്ട്. യാത്രയില്‍ നിങ്ങളുടെ മൂന്നാം കണ്ണായി 14 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റങ്ങള്‍ (ADAS) MG ആസ്റ്ററില്‍ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇതിന് പുറമേ 50+ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ സവിശേഷതകളും ലഭിക്കുന്നു.

നിങ്ങളുടെ മനസില്‍ ഇതിനോടകം തന്നെ മിഡ്-സൈസ് എസ്യുവി വാങ്ങാന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍, അഥവാ നിങ്ങള്‍ ഒരു മിഡ്-സൈസ് ഹാച്ച്ബാക്കില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യുകയാണെങ്കില്‍, ഭാരപ്പെട്ട ലോണ്‍ എടുത്ത് കൂടുതല്‍ പണം മുടക്കേണ്ട കാര്യമില്ല. നിങ്ങള്‍ പ്രീമിയം കാറുകളില്‍ കാണുന്ന ഫീച്ചറുകളും ടെക്‌നോളജികളും നിങ്ങളുടെ പോക്കറ്റ് കീറാതെ തന്നെ നിങ്ങള്‍ക്ക് സ്വന്തമാക്കാം എന്നതാണ് എംജി ആസ്റ്ററിന്റെ പ്രത്യേകത.

ആസ്റ്ററിന്റെ സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകളും ദൈനംദിന ഉപയോഗയോഗ്യമായ ടെക്‌നോളജിയുമാണ് വാഹനത്തെ കൂടുത സവിശേഷമാക്കുന്നത്, അതേസമയം അതിന്റെ സേഫ്റ്റി ഫീച്ചറുകള്‍ നിങ്ങളുടെ യാത്രയില്‍ കൂടുതല്‍ സമാധാനവും നല്‍കുന്നു. പ്രീമിയം ഫീച്ചറുകള്‍ക്ക് വേണ്ടി കൂടുതല്‍ പണം ചിലവാക്കേണ്ടെന്ന് കൂടിയാണ് എംജി തങ്ങളുടെ ആസ്റ്ററിലൂടെ പറഞ്ഞ് വയ്ക്കുന്നത്. ബ്ലോക്ക് ബസ്റ്റര്‍ എസ്യുവി സ്വന്തമാക്കുന്നതിലൂടെ സമാധാനവും സന്തോഷവും അതിനൊപ്പം തന്നെ ആഡംബരവും കൂടിയാണ് നിങ്ങളുടെ സ്വന്തമാകുന്നത്.