ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ 650 മോട്ടോര്‍ സൈക്കിള്‍ വിപണിയില്‍

2.99 ലക്ഷം രൂപയാണ് ഗോള്‍ഡ് സ്റ്റാര്‍ 650ന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില.

author-image
anumol ps
New Update
bsa

bsa gold star 650 motor cycle

Listen to this article
0.75x 1x 1.5x
00:00 / 00:00

 



കൊച്ചി: ക്ലാസിക് ലെജന്റ്സിന്റെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ ബി.എസ്.എ (ബെര്‍മിങ്ങ്ഹാം സ്മാള്‍ ആംസ് കമ്പനി) ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ 650 മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായിരുന്ന ബി.എസ്.എ ഗോള്‍ഡ് സ്റ്റാര്‍ 650 ബൈക്കുമായാണ് ഇന്ത്യന്‍ വിപണിയിലെത്തുന്നത്.

2.99 ലക്ഷം രൂപയാണ് ഗോള്‍ഡ് സ്റ്റാര്‍ 650ന്റെ ഡല്‍ഹിയിലെ എക്സ് ഷോറൂം വില. 652 സി.സി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ എഞ്ചിനും 55 എന്‍.എം ടോര്‍ക്കുമാണ് വാഹനത്തിലുള്ളത്. ബ്രെംബോ ബ്രേക്കുകള്‍, എ.ബി.എസ്, അലുമിനിയം എക്സല്‍ റിമ്മുകള്‍, പിറേലി ടയറുകള്‍ തുടങ്ങി നിരവധി സവിശേഷതകളാണ് വാഹനത്തിലുള്ളത്. ആറ് നിറങ്ങളില്‍ വാഹനം ലഭ്യമാണ്.

bsa gold star 650 motor cycle