/kalakaumudi/media/media_files/2025/02/16/9hs4TXvNM2CQqRTMUn3q.jpg)
Representational Image
ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പുതിയ നീക്കവുമായി ചൈന. ഇലക്ട്രിക് വാഹനങ്ങല്‍ക്ക് ചാര്‍ജ് കഴിയാറായ ബാറ്ററി മാറ്റി പകരം വേറൊരു ബാറ്ററി ഘടിപ്പിച്ച് യാത്ര തുടരാന്‍ കഴിയുന്ന ബാറ്ററി സ്വാപിംഗ് സെന്ററുകളാണ് ചൈനീസ് കമ്പനിയായ കണ്ടംപററി ആംപ്രെക്സ് ടെക്നോളജി (സി.എ.ടി.എല്‍) ആവിഷ്‌കരിച്ചത്. മിനിറ്റുകള്‍ക്കകം ബാറ്ററി മാറ്റാമെന്നതിനാല്‍ യാത്രക്കിടയിലെ വിരസമായ ചാര്‍ജിംഗ് കാത്തിരിപ്പ് ഒഴിവാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. മിനിറ്റുകള്‍ക്കകം ബാറ്ററി മാറ്റി സ്ഥാപിക്കാനാകും വിധമാണ് സി.എ.ടി.എല്‍ സ്വാപിംഗ് സെന്ററുകള്‍ തയ്യാറാക്കിയത്. സാധാരണ ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ മണിക്കൂറുകള്‍ കാത്തിരിക്കുന്നതിന് പകരം ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ ബാറ്ററി മാറ്റി സ്ഥാപിക്കാം. ഒരു പെട്രോള്‍ പമ്പില്‍ നിന്നും ഇന്ധനം നിറക്കുന്ന സമയം മതിയെന്ന് സാരം.
കമ്പനി കഴിഞ്ഞ വര്‍ഷം മാത്രം ആയിരത്തോളം സ്വാപിംഗ് സെന്ററുകള്‍ ചൈനയില്‍ സ്ഥാപിച്ചെന്നാണ് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷങ്ങളില്‍ ചാര്‍ജിംഗ് കേന്ദ്രങ്ങളുടെ എണ്ണം 30,000 ആക്കി വര്‍ധിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.