ഫൈവ് സ്റ്റാറിന്റെ കരുത്തുമായി സിട്രണ്‍ എയര്‍ക്രോസ്

സിട്രണിന്റെ പ്രീമിയം ഹാച്ച്ബാക്ക് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. ലോവര്‍ വേരിയന്റുകളില്‍ 80 bhp കരുത്തില്‍ പരമാവധി 115 Nm ടോര്‍ക്ക് നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ NA പെട്രോളിനൊപ്പം വാഗ്ദാനം ചെയ്യുകയുള്ളൂ.

author-image
Biju
New Update
citron

 ഭാരത് NCAP-ല്‍ C3 എയര്‍ക്രോസിന് ഫൈവ് സ്റ്റാര്‍ റേങ്ങിങ്ങ് ലഭിച്ചിരിക്കുകയാണ്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ ഈ എസ്യുവി 27.05/32 സ്‌കോര്‍ നേടിയിട്ടുണ്ട്, കുട്ടികളുടെ സുരക്ഷയില്‍ എയര്‍ക്രോസിന് 40/49 പോയിന്റുകളും ലഭിച്ചിരിക്കുന്നത്. ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങാണ് ലഭിച്ചിരിക്കുന്നത്. സിട്രണ്‍ പരീക്ഷിച്ച മോഡല്‍ ഫൈവ് സീറ്റര്‍ 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്റാണ്, എന്നാല്‍ എ്‌ലാ വേരിയന്റുകള്‍ക്കും ഇത് ബാധകമാണ്.

വിശദമായി നോക്കിയാല്‍ ക്രാഷ് ടെസ്റ്റില്‍, ഫ്രണ്ടല്‍ ഓഫ്സെറ്റ് ഡിഫോര്‍മബിള്‍ ബാരിയര്‍ ടെസ്റ്റില്‍ C3 എയര്‍ക്രോസിന് 11.05/16 സ്‌കോര്‍ ആണ് ലഭിച്ചിരിക്കുന്നത്, സൈഡ് ഇംപാക്ട് ടെസ്റ്റില്‍ പൂര്‍ണ്ണമായി 16/16 സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി, ഡൈനാമിക് ക്രാഷ് ടെസ്റ്റുകളില്‍ 24/24 എസ്യുവി പരമാവധി പോയിന്റുകള്‍ നേടാന്‍ സാധിച്ചിട്ടുണ്ട്, അതേസമയം CRS ഇന്‍സ്റ്റാളേഷനില്‍ 12/12 ഉം വാഹന വിലയിരുത്തല്‍ സ്‌കോറില്‍ 4/13 ഉം നേടി.

സിട്രണിന്റെ പ്രീമിയം ഹാച്ച്ബാക്ക് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാങ്ങാനാവുന്നത്. ലോവര്‍ വേരിയന്റുകളില്‍ 80 bhp കരുത്തില്‍ പരമാവധി 115 Nm ടോര്‍ക്ക് നല്‍കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ലഭിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് മാത്രമേ NA പെട്രോളിനൊപ്പം വാഗ്ദാനം ചെയ്യുകയുള്ളൂ.

അതേസമയം ടോപ്പ് വേരിയന്റുകളില്‍ 109 bhp പവറില്‍ പരമാവധി 190 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കും. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് ടര്‍ബോ മോഡലുകള്‍ വാങ്ങാനാവുക. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലും ലിറ്ററിന് 19.3 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് സിട്രണ്‍ അവകാശപ്പെടുന്നത്.

ടര്‍ബോ പെട്രോള്‍ ഓട്ടോമാറ്റിക് 18.3 കിലോമീറ്റര്‍ മെലേജ് നല്‍കുമെന്നും കമ്പനി പറയുന്നു. കൂടാതെ സിട്രണ്‍ C3 നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ വേരിയന്റുകളില്‍ ഒരു സിഎന്‍ജി കിറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഡീലര്‍ തലത്തില്‍ 93,000 രൂപ അധികമായി നല്‍കിയാല്‍ റീട്രോഫിറ്റ് ചെയ്യാം. പുതിയ C3X ഷൈന്‍ ടര്‍ബോ മാനുവലില്‍ അധികമായി 25,000 രൂപ മുടക്കിയാല്‍ 360-ഡിഗ്രി ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും.

എന്‍ട്രി ലെവല്‍ C3, C3X ഹാച്ച്ബാക്ക് മോഡലുകള്‍ക്ക് വേരിയന്റിനെ ആശ്രയിച്ച് ഏകദേശം 84,000 രൂപ വില കുറയുമെന്നാണ് ഫ്രഞ്ച് വാഹന നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. പുതുക്കിയ ജിഎസ്ടി നിരക്കുകള്‍ക്ക് ശേഷം സിട്രണ്‍ C3-യുടെ എക്‌സ്‌ഷോറൂം വില 4.80 ലക്ഷം രൂപയില്‍ നിന്നായിരിക്കും ആരംഭിക്കുക. അതായത് മാരുതിയുടെ ചെറുകാറുകള്‍ നോക്കുന്നവര്‍ക്ക് സിട്രണ്‍ ഇനി മുതല്‍ നല്ലൊരു ഓപ്ഷനായിരിക്കുമെന്ന് ചുരുക്കം.

സിട്രണ്‍ അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ 12.89 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്ക് ഫുള്‍-ലോഡഡ് ബസാള്‍ട്ട് X ശ്രേണി പുറത്തിറക്കിയിരുന്നു. പ്രോക്‌സി-സെന്‍സ് PEPS, സ്പീഡ് ലിമിറ്റര്‍ ഉള്ള ക്രൂയിസ് കണ്‍ട്രോള്‍, 7 വ്യൂവിംഗ് മോഡുകളുള്ള ഹാലോ 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഇലക്ട്രോക്രോമിക് ഐആര്‍വിഎം, എല്‍ഇഡി വിഷന്‍ പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫ്രണ്ട് ഫോഗ് ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലും പോലുള്ള നൂതന ഫീച്ചറുകളോടെയാണ് കൂപ്പെ എസ്യുവി വിപണനത്തിന് ഇറങ്ങുന്നത്.