സിട്രോണ്‍ ബസാള്‍ട്ടിന്റെ വിലകള്‍ പ്രഖ്യാപിച്ചു

7.99 ലക്ഷം രൂപ മുതല്‍ 13.62 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ എക്‌സ് ഷോറൂം വില.

author-image
anumol ps
New Update
basalt

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി: വാഹനനിര്‍മാതാക്കളായ സിട്രോണ്‍ എസ്.യു.വി. കൂപ്പെ ബസാള്‍ട്ടിന്റെ വിലകള്‍ പ്രഖ്യാപിച്ചു. 7.99 ലക്ഷം രൂപ മുതല്‍ 13.62 ലക്ഷം രൂപവരെയാണ് വിവിധ മോഡലുകളുടെ എക്‌സ് ഷോറൂം വില. 85 ശതമാനം ഉയര്‍ന്ന ഗുണമേന്മയുള്ള സ്റ്റീല്‍ ഉപയോഗപ്പെടുത്തി നിര്‍മിച്ച വാഹനത്തില്‍ ആറ് സ്റ്റാന്‍ഡേഡ് എയര്‍ ബാഗുകള്‍, ഇലക്ട്രോണിക്‌ െസ്റ്റബിലിറ്റി പ്രോഗ്രാം, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 1.2 നാച്വറലി ആസ്പിരേറ്റഡ്, 1.2 ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളിലാണ് വാഹനം എത്തുന്നത്.

Citroen