7.95 ലക്ഷത്തിന് ബസാള്‍ട്ട് X അവതരിപ്പിച്ച് സിട്രണ്‍

പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്,കീലെസ് എന്‍ട്രി,ക്രൂയിസ് കണ്‍ട്രോള്‍,ഓട്ടോ-ഡിമ്മിംഗ് IRVM,360-ഡിഗ്രി ക്യാമറ,വയര്‍ലെസ്,ഫോണ്‍ മിററിംഗ്,വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ അതോടൊപ്പം തന്നെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, 4-സ്റ്റാര്‍ BNCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് എന്നിവയുളളത് കൊണ്ട് തന്നെ വാഹനത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക് വേണ്ടെന്ന് ചുരുക്കം.

author-image
Biju
New Update
cytran

കൊച്ചി:ഉത്സവകാലത്തെ കച്ചോടം പിടിക്കാന്‍ എല്ലാ ബ്രാന്‍ഡുകളും തങ്ങളുടെ മോഡല്‍ ലൈനപ്പുകള്‍ വിപുലീകരിക്കുകയോ അപ്‌ഡേറ്റ് ചെയ്യുകയോ പതിവാണല്ലോ. പതിവ് തെറ്റിക്കാതെ സ്റ്റെല്ലാന്റിസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സിട്രണ്‍ ബ്രാന്‍ഡും തങ്ങളുടെ പുത്തന്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. പ്രാരംഭ വിലയായ 7.95 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന എക്‌സ്‌ഷോറൂം വിലയില്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനോടൊപ്പം AT, MT വേരിയന്റുകളില്‍ മാത്രമേ ലഭ്യമാകൂ എന്നതാണ് പ്രത്യേകത.ഓഗസ്റ്റ് 22 മുതലേ 11,000 രൂപ അടച്ച് വാഹനം ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. പുതിയ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് ഡ്യുവല്‍ ടോണ്‍ ക്യാബിന്‍ എന്നതാണ്.

ആദ്യം തന്നെ ഫീച്ചറുകളിലേക്ക് നോക്കിയാല്‍ പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്,കീലെസ് എന്‍ട്രി,ക്രൂയിസ് കണ്‍ട്രോള്‍,ഓട്ടോ-ഡിമ്മിംഗ് IRVM,360-ഡിഗ്രി ക്യാമറ,വയര്‍ലെസ്,ഫോണ്‍ മിററിംഗ്,വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ അതോടൊപ്പം തന്നെ 6 എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു EBD ഉള്ള ABS, സ്റ്റെബിലിറ്റി പ്രോഗ്രാം, 4-സ്റ്റാര്‍ BNCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗ് എന്നിവയുളളത് കൊണ്ട് തന്നെ വാഹനത്തിന്റെ സുരക്ഷയെ കുറിച്ച് ആശങ്ക് വേണ്ടെന്ന് ചുരുക്കം.

പവര്‍ട്രെയിനിലേക്ക് നോക്കിയാല്‍ ബസാള്‍ട്ട് എക്‌സ് ട്രിം മറ്റ് വേരിയന്റുകളിലേത് പോലെ തന്നെ, 110 bhp പരമാവധി പവര്‍ പുറപ്പെടുവിക്കു്‌ന, 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ആണ് വാഗ്ദാനം ചെയ്യുന്നത്, ഇത് 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോ ഗിയര്‍ബോക്സുമായിട്ട് ജോടിയാക്കിയിരിക്കുകയാണ്. എന്‍ട്രി ലെവല്‍ ബസാള്‍ട്ട് എക്സ് വേരിയന്റുകള്‍ക്ക് 82 bhp പരമാവധി പവറുളള 1.2 ലിറ്റര്‍, 3 സിലിണ്ടര്‍ പെട്രോള്‍ മോട്ടോര്‍ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനുമാണ് ലഭിക്കുന്നത്.

ഇന്റീരിയറിലാണെങ്കില്‍ ഡാഷ്ബോര്‍ഡിലെ പാറ്റേണ്‍ ഇംപ്രിന്റുകള്‍, സില്‍വര്‍ നിറത്തിലുള്ള ട്രിം പീസുകള്‍, പുതിയ ടാന്‍, ബ്ലാക്ക് അപ്‌ഹോള്‍സ്റ്ററി എന്നിവയുടെ രൂപത്തില്‍ ബസാള്‍ട്ട് എക്‌സ് മാക്സിന്റെ ഇന്റീരിയറില്‍ മികച്ച മാറ്റങ്ങള്‍ കാണാന്‍ സാധിക്കുന്നുണ്ട്. കൂടാതെ, കൂടുതല്‍ പ്രീമിയം അനുഭവത്തിനായി ഡാഷ്ബോര്‍ഡ് ലെതറെറ്റില്‍ പൊതിഞ്ഞിരിക്കുന്നത് നന്നായിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് സിട്രണ്‍ C3X എസ്യുവി അവതരിപ്പിച്ചത്. അളവുകള്‍ നോക്കുമ്പോള്‍ പുതിയ എസ്യുവിക്ക് 1,378 mm റിയര്‍ ഷോള്‍ഡര്‍ റൂം, 2,540 mm വീല്‍ബേസ്, 315 ലിറ്റര്‍ ബൂട്ട് എന്നിവ ലഭിക്കുന്നു. പുതിയ C3X ശ്രേണി പോളാര്‍ വൈറ്റ്, സ്റ്റീല്‍ ഗ്രേ, കോസ്മോ ബ്ലൂ, പെര്‍ല നെര ബ്ലാക്ക്, ഗാര്‍നെറ്റ് റെഡ് എന്നീ അഞ്ച് മോണോടോണ്‍ നിറങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ രണ്ട് ഡ്യുവല്‍-ടോണ്‍ ഓപ്ഷനുകളിലും വേരിയന്റിനെ ആശ്രയിച്ച് മൂന്ന് ഇന്റീരിയര്‍ ഫിനിഷുകളിലും ലഭ്യമാണ്.

C3X-ല്‍ സാധാരണ സിട്രണ്‍ C3-യെ അപേക്ഷിച്ച് 15 പുതിയ ഫീച്ചറുകള്‍ ലഭിക്കുന്നു. സൗകര്യവും സുരക്ഷയും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ അധിക സവിശേഷതകള്‍ നല്‍കിയിരിക്കുന്നത്. സിട്രണിന്റെ പ്രോക്സി-സെന്‍സ് പാസീവ് എന്‍ട്രി, പുഷ് സ്റ്റാര്‍ട്ട് സിസ്റ്റം, സെഗ്മെന്റില്‍ ആദ്യമായി ഹാന്‍ഡ്‌സ് ഫ്രീ ആക്സസ് സംവിധാനം, ക്രൂയിസ് കണ്‍ട്രോള്‍ വിത്ത് സ്പീഡ് ലിമിറ്റര്‍ എന്നിവയാണ് ഇതിലെ പ്രധാന ഹൈലൈറ്റുകള്‍.

ഹാലോ 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഓട്ടോ-ഡിമ്മിംഗ് ഇന്‍സൈഡ് റിയര്‍വ്യൂ മിറര്‍, എല്‍ഇഡി വിഷന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, എല്‍ഇഡി ഇന്റീരിയര്‍ ലൈറ്റിംഗ് എന്നിവയാണ് പുതിയ സവിശേഷതകള്‍. മെട്രോപൊളിറ്റന്‍ ലെതറൈറ്റ് ഉപയോഗിച്ച് പൊതിഞ്ഞ ഇന്‍സ്ട്രുമെന്റ് പാനല്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോടുകൂടിയ 26 സെന്റിമീറ്റര്‍ (10.25 ഇഞ്ച്) സിട്രണ്‍ കണക്റ്റ് ടച്ച്‌സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ച് ക്യാബിന്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.