Fortuner Leader Edition
കൊച്ചി: ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ (ടി.കെ.എം.) ഇന്ത്യന്‍ വിപണിയില്‍ ഫോര്‍ച്യൂണറിന്റെ ലീഡര്‍ എഡിഷന്‍ പുറത്തിറക്കി. നിരവധി ആഡ് ഓണ്‍ ഫീച്ചറുകളുമായാണ് പുതിയ എഡിഷന്‍ പുറത്തെത്തുന്നത്.
6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ 500 എന്‍.എം. ടോര്‍ക്കും 204 പി.എസില്‍ ശക്തമായ പ്രകടനവും കാഴ്ചവയ്ക്കുന്നു.
മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റിന് 420 എന്‍.എം. ടോര്‍ക്കും 204 പി.എസും ലഭിക്കുന്നു. വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിച്ചു. 2009 ല്‍ ലോഞ്ച് ചെയ്തതിന് ശേഷം ഫോര്‍ച്യൂണര്‍ ഇതുവരെ 2,51,000 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
