ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് ജിടിഐയ്ക്ക് സമാനമായി, ലിമിറ്റഡ് എണ്ണത്തില്‍ , സിവിക് ടൈപ്പ് ആര്‍ ഹോട്ട് ഹാച്ച് ഹോണ്ട കാറുകള്‍ ഇന്തയിലേക്ക് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ഡ്രൈവിംഗ് പ്രേമികളെ ആകര്‍ഷിക്കുന്നതിനായി ഹോണ്ടയില്‍ നിന്നുള്ള ഒരു അപ്രതീക്ഷിത നീക്കമാണിത്. ഇന്ത്യയിലേക്ക് ഹോണ്ട സിവിക് ടൈപ്പ് ആര്‍ ഹോട്ട് ഹാച്ച് കൊണ്ടുവരുന്നത് ഇതാദ്യമായിരിക്കും. സിവിക് ടൈപ്പ് ആര്‍ വിലയേറിയതായിരിക്കും.നര്‍ബര്‍ഗിംഗില്‍ ഏറ്റവും വേഗതയേറിയ ഫ്രണ്ട്-വീല്‍ ഡ്രൈവ് പ്രൊഡക്ഷന്‍ കാര്‍ എന്ന റെക്കോര്‍ഡ് സിവിക് ടൈപ്പ് ആര്‍ സ്വന്തമാക്കിയിട്ടുണ്ട്, 7:44:881 ലാപ് ടൈം. ഹോട്ട് ഹാച്ചിന് 2.0 ലിറ്റര്‍ VTEC ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു, ഇത് 6,500 rpm 325hp കരുത്തും 2,500-4,000 rpm 420 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു,. ഹോണ്ട സിവിക് ടൈപ്പ് ആര്‍ 5.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു, കൂടാതെ മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗതയും ഉണ്ട്.
നിലവില്‍, ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് GTI 53ലക്ഷം രൂപയ്ക്കാണ് വില്‍ക്കുന്നത്, ഹോണ്ട സിവിക് ടൈപ്പ് Rന്റെ വിലയും ഏകദേശം 50 ലക്ഷം മുതല്‍ 60 ലക്ഷം രൂപ വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.