ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട ജപ്പാനില്‍ അവതരിപ്പിച്ചു

ഡബ്ല്യുആര്‍വി എന്ന പേരിലാണ് ജപ്പാനില്‍ ഹോണ്ട എസ്‌യുവിയെ അവതരിപ്പിച്ചത്.

author-image
anumol ps
New Update
wrv

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


ന്യൂഡല്‍ഹി: ഇന്ത്യന്‍ നിര്‍മ്മിത ഹോണ്ട എലിവേറ്റിനെ ജപ്പാനില്‍ അവതരിപ്പിച്ചു. ഡബ്ല്യുആര്‍വി എന്ന പേരിലാണ് ജപ്പാനില്‍ ഹോണ്ട എസ്‌യുവിയെ അവതരിപ്പിച്ചത്. ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ആദ്യമായിട്ടാണ് ഒരു മോഡല്‍ ഇന്ത്യയില്‍ നിന്ന് ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നത്. 

ഇന്ത്യയിലെ എലിവേറ്റിന്റെ അതേ രൂപം തന്നെയാണ് ജാപ്പനീസ് മോഡലിനും. എന്നാല്‍ ഇന്റീരിയറില്‍ ചെറിയ മാറ്റങ്ങളോടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. എലിവേറ്റിന്റെ ഇന്റീരിയര്‍ ബ്ലാക്ക് ആന്‍ഡ് ബീജ് കോമ്പിനേഷനാണെങ്കില്‍ ഡബ്ല്യുആര്‍വിക്ക് ഓള്‍ ബ്ലാക് ഇന്റീരിയറാണ്. 

ഹോണ്ടയുടെ മിഡ് സൈസ് എസ്‌യുവി എലിവേറ്റ് സെപ്റ്റംബര്‍ ആദ്യമാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. നാലു മോഡലുകളിലായി പെട്രോള്‍, മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളിലാണ് വാഹനം എത്തുന്നത്.

japan Honda Elevate wrv