ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍  അവാര്‍ഡ് ക്രെറ്റയ്ക്ക്

ഹുണ്ടേയുടെ ഏത് വാഹനം എടുത്താലും അത് ഫീച്ചര്‍ ലോഡഡ് ആയിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. അതുപോലെ തന്നെ ഡിസൈനിന്റെ കാര്യത്തിലും കമ്പനി ഒരുപടി മുന്നില്‍ നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്.

author-image
Athira Kalarikkal
New Update
creta-exterior

Hyundai Creta

മുംബൈ: ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് കരസ്ഥമാക്കി കൊണ്ടാണ് ഹുണ്ടേ ക്രേറ്റയുടെ തുടക്കം. പിന്നീടുള്ള യാത്ര ഇന്ത്യയുടെ പ്രിയപ്പെട്ട എസ്.യു.വി എന്ന നിലയിലേക്കാണ് ക്രേറ്റയെ എത്തിച്ചത്. ഹുണ്ടേയുടെ ഏത് വാഹനം എടുത്താലും അത് ഫീച്ചര്‍ ലോഡഡ് ആയിരിക്കും എന്നതില്‍ യാതൊരു സംശയവും ഇല്ല. അതുപോലെ തന്നെ ഡിസൈനിന്റെ കാര്യത്തിലും കമ്പനി ഒരുപടി മുന്നില്‍ നില്‍ക്കാനാണ് ശ്രമിച്ചിട്ടുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്ളൂയിഡിക് ഡിസൈന്‍ കോണ്‍സെപ്റ്റുമായെത്തിയ ഹുണ്ടേ, തങ്ങളുടെ എതിരാളികളെ പോലും ഡിസൈനിന്റെ കാര്യത്തില്‍ മാറ്റിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു. ഇപ്പോള്‍ ഇലക്ട്രിക് ക്രേറ്റയിലൂടെയും ഹുണ്ടേയുടെ ഗ്ലോബല്‍ പിക്സല്‍ ഡിസൈന്‍ കോണ്‍സെപ്റ്റ് എത്തുകയാണ്. ഗ്രില്ലിലും ലോവര്‍ ബമ്പറിലും പിക്സലേറ്റഡ് ഗ്രാഫിക്സാണ് ഉപയോഗിച്ചിരിക്കുന്നത്. ചാര്‍ജിംഗ് പോര്‍ട്ട് മുന്‍വശത്തെ ഗ്രില്ലില്‍ തന്നെയാണ് കൊടുത്തിരിക്കുന്നത്. ഫ്രണ്ട് ഡിസൈനിനെ കോംപ്ലിമെന്റ് ചെയ്യുന്ന രീതിയിലാണ് പിന്നിലെ ബമ്പറും എല്‍.ഇ.ഡി ടെയില്‍ ലാമ്പും ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലോവര്‍ ഗ്രില്ലില്‍ ആക്ടീവ് എയര്‍ഫ്ളാപ് ചേര്‍ത്തിരിക്കുന്നു. ഇത് അകത്തുള്ള കമ്പോണന്റുകളെ തണുപ്പിക്കാനും എയ്‌റോഡൈനാമിക് പ്രകടനം കൂട്ടാനും സഹായിക്കും.

hyundai creta award auto