അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് ഉടന്‍ വിപണിയിലേക്ക്

അല്‍കസാറിന്റെ നിലവിലെ പതിപ്പിന് 16.77 ലക്ഷം മുതല്‍ 21.28 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

author-image
anumol ps
New Update
alcasar facelift

alcazar facelift

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

മുംബൈ: അല്‍കസാര്‍ എസ്.യു.വിന്റെ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഹ്യുണ്ടായ്. അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് സെപ്റ്റംബര്‍ 9 ന് ഇന്ത്യയില്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ എല്‍.ഇ.ഡി ഹെഡ്ലൈറ്റുകളും അലോയ് വീലുകളും അടക്കം രൂപകല്‍പ്പനയില്‍ മാറ്റങ്ങളുമായാണ് അല്‍കസാര്‍ ഫെയ്സ്ലിഫ്റ്റ് എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ആറ് എയര്‍ ബാഗുകള്‍, മുന്‍വശത്തും പിറകുവശത്തും പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ ഹോള്‍ഡുളള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങിയ സുരക്ഷാ സവിശേഷതകള്‍ വാഹനത്തിനുണ്ടാകും. അല്‍കസാറിന്റെ നിലവിലെ പതിപ്പിന് 16.77 ലക്ഷം മുതല്‍ 21.28 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില.

നിലവിലെ മോഡലിന്റെ പ്രീമിയം പതിപ്പാണ് ഫെയ്സ്ലിഫ്റ്റ് അല്‍കസാര്‍ എന്നതിനാല്‍ എക്‌സ്-ഷോറൂം വില 17 ലക്ഷം രൂപയില്‍ ആരംഭിക്കുമെന്നാണ് കരുതുന്നത്.

alcazar facelift hyundai