കൊച്ചി: ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ആറ്, ഏഴ് സീറ്റുകളുള്ള പ്രീമിയം എസ്.യു.വി.യായ പുതിയ അല്‍കാസര്‍ പുറത്തിറക്കി. 25,000 രൂപ നല്‍കി വാഹനം ബുക്ക് ചെയ്യാം. സെപ്റ്റംബര്‍ ഒന്‍പതിനാകും വില പ്രഖ്യാപിക്കുക. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭിക്കും.
പ്രീമിയം ഇന്റീരിയറുകള്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ ഫീച്ചറുകള്‍ എന്നിവയാണ് എസ്.യു.വി.യുടെ പ്രത്യേകതകള്‍. ഒന്‍പത് നിറങ്ങളിലും നാല് പതിപ്പുകളിലും വാഹനം ലഭിക്കും.ആറ് എയര്‍ ബാഗുകള്‍, മുന്‍വശത്തും പുറകുവശത്തും പാര്‍ക്കിങ് സെന്‍സറുകള്‍, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക് തുടങ്ങി നിരവധി സുരക്ഷാ സവിശേഷതകള്‍ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.