മുംബൈ: ഇന്ത്യയില്‍ ഹ്യുണ്ടായ് നിര്‍മ്മിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനം എന്ന നേട്ടം സ്വന്തമാക്കി ക്രെറ്റ. 51.4 കിലോവാട്ട് അവര്‍ ബാറ്ററി പാക്കും 473 കിലോമീറ്റര്‍ റേഞ്ചുമാണ് ക്രെറ്റ ഇലക്ട്രിക് വാഹനത്തിന്.
11 കിലോവാട്ട് എ.സി വാള്‍ ബോക്സ് ചാര്‍ജര്‍ ഉപയോഗിച്ച് 10 ശതമാനം മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ആകാന്‍ നാല് മണിക്കൂറും ഡി.സി ചാര്‍ജര്‍ ഉപയോഗിച്ചാല്‍ 10 ശതമാനം മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ആകാന്‍ 58 മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. ആക്ടിവ് എയര്‍ ഫ്ലാപ്, ലോ റോളിങ് റെസിസ്റ്റന്‍സ് ഉള്ള 17 ഇഞ്ച് എയ്റോ അലോയ് വീല്‍, സ്മാര്‍ട്ട് ഫോണ്‍ വഴി പ്രവര്‍ത്തിപ്പിക്കാവുന്ന ഡിജിറ്റല്‍ കീ മുതലായവയാണ് ഇവയുടെ പ്രധാന ഫീച്ചറുകള്‍. ജനുവരി 17 ന് നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയില്‍ ക്രെറ്റ ഇലക്ട്രിക്കിന്റെ വില പ്രഖ്യാപിക്കും.