കാര്‍ വില്‍പനയില്‍ വര്‍ധനവ്

45,00,492 യൂണിറ്റുകളാണ് കയറ്റിയയച്ചത്.

author-image
anumol ps
New Update
car

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: രാജ്യത്തെ കാര്‍ വില്‍പനയില്‍ വന്‍ കുതിപ്പ്. 8.4% ആണ് വര്‍ധന. 2023-24 സാമ്പത്തിക വര്‍ഷം 42,18,746 യൂണിറ്റുകളാണ് ആഭ്യന്തര വിപണിയില്‍ വിറ്റുപോയതെന്ന് വാഹന നിര്‍മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടമൊബീല്‍ മാനുഫാക്ചറേഴ്‌സ് (സിയാം) അറിയിച്ചു. മുന്‍ വര്‍ഷം 38,90,114 കാറുകളാണ് വിറ്റത്. ഇരുചക്ര വാഹനങ്ങളുടെ വില്‍പന 13.3% ആണ് ഉയര്‍ന്നത്. 1,79,74,365 എണ്ണം വിറ്റു. 2022-23 സാമ്പത്തിക വര്‍ഷം ഇത് 1,58,62,771 ആയിരുന്നു. എല്ലാ വിഭാഗങ്ങളിലുമായി 2.38 കോടി വാഹനങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിറ്റത്. മുന്‍ വര്‍ഷത്തെ (2.12 കോടി) അപേക്ഷിച്ച് 12.5% വര്‍ധന. 

എന്നാല്‍ വാഹന കയറ്റുമതിയില്‍ കഴിഞ്ഞ വര്‍ഷം 5.5% ഇടിവുണ്ടായി. 45,00,492 യൂണിറ്റുകളാണ് കയറ്റിയയച്ചത്. 2022-23 വര്‍ഷം ഇത് 47,61,299 യൂണിറ്റുകളായിരുന്നു. ഏഴു ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി നടത്തിയത് ഉള്‍പ്പെടെ 50 ലക്ഷം കാറുകള്‍ കഴിഞ്ഞവര്‍ഷം വിറ്റു. 

carsale