പുതിയ യെസ്ഡി അഡ്വഞ്ചര്‍ വിപണിയില്‍

ടൊര്‍ണാഡോ ബ്ലാക്ക് വേരിയന്റിന് 2,09,900 രൂപയും, മാഗ്‌നൈറ്റ് മെറൂണ് ഡിടി വേരിയന്റിന് 2,12,900 രൂപയുമാണ് വില. വൂള്‍ഫ് ഗ്രേ ഡിടി 2,15,900 രൂപ, ഗ്ലേസിയര്‍ വൈറ്റ് ഡിടി 2,19,900 എന്നിങ്ങനെയാണ് മറ്റു വകഭേദങ്ങളുടെ വില. 

author-image
anumol ps
New Update
yezdi

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് പുതിയ യെസ്ഡി അഡ്വഞ്ചര്‍ വിപണിയില്‍ അവതരിപ്പിച്ചു. അസാധാരണമായ ഡിസൈന്‍, ലോഡഡ് ഫീച്ചേഴ്‌സ്, അജയ്യമായ പ്രകടനം മൂന്ന് നിര്‍ണായക ഘടകങ്ങളെ പ്രതിനീധികരിച്ച് പുനര്‍രൂപകല്പന ചെയ്ത പുതിയ യെസ്ഡി അഡ്വഞ്ചറിന് 2,09,900 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം പ്രാരംഭ വില. 29.6 പിഎസ്, 29.9എന്‍എം എന്നിവയുള്ള പുതിയ ആല്ഫ2, 334സിസി ലിക്വിഡ്കൂള്‍ഡ് എഞ്ചിനാണ് പുതിയ യെസ്ഡി അഡ്വഞ്ചറിന്റെ കരുത്ത്. 

ടൊര്‍ണാഡോ ബ്ലാക്ക് വേരിയന്റിന് 2,09,900 രൂപയും, മാഗ്‌നൈറ്റ് മെറൂണ് ഡിടി വേരിയന്റിന് 2,12,900 രൂപയുമാണ് വില. വൂള്‍ഫ് ഗ്രേ ഡിടി 2,15,900 രൂപ, ഗ്ലേസിയര്‍ വൈറ്റ് ഡിടി 2,19,900 എന്നിങ്ങനെയാണ് മറ്റു വകഭേദങ്ങളുടെ വില. 

yezdi jawa motorcycles