avenger 4xe
ന്യൂഡല്‍ഹി: അമേരിക്കന്‍ ഓട്ടോമൊബൈല്‍ ബ്രാന്‍ഡായ ജീപ്പ് അവഞ്ചര്‍ എസ്യുവിയുടെ അവഞ്ചര്‍ 4xe എന്ന പുതിയ വേരിയന്റ് വിപണിയില്‍ അവതരിപ്പിച്ചു. 2024-ന്റെ നാലാം പാദത്തോടെ അവഞ്ചര്‍ 4xeന്റെ ഓര്‍ഡറുകള്‍ സ്വീകരിക്കാനാണ് കമ്പനിയുടെ നീക്കം. പുതിയ മോഡല്‍ ഓവര്‍ലാന്‍ഡ്, അപ്ലാന്‍ഡ് എന്നീ രണ്ട് വകഭേദങ്ങളില്‍ ജീപ്പ് വരും. അതേസമയം, അവഞ്ചറിനെ എപ്പോഴാകും ഇന്ത്യയില്‍ അവതരിപ്പിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല.
അവഞ്ചര്‍ 4xeല്‍ 135 bhp പവര്‍ ഔട്ട്പുട്ട് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ഉണ്ട്. ആറ് സ്പീഡ് ഡ്യുവല്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴിയാണ് ഈ എന്‍ജിന്‍ മുന്‍ ചക്രങ്ങളെ ശക്തിപ്പെടുത്തുന്നത്. കൂടാതെ, ഓരോ പിന്‍ ചക്രത്തിനും ഒന്ന് വീതം രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. അങ്ങനെ ഓരോന്നും അധികമായി 28 bhp സൃഷ്ടിക്കുകയും 1,900 Nm ടോര്‍ക്ക് നല്‍കുകയും ചെയ്യുന്നു.