ജോണ്‍ എബ്രഹാം അപ്രീലിയയുടെ ബ്രാന്‍ഡ് അംബാസഡര്‍

യുവാക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഇത്തരം ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

author-image
anumol ps
New Update
john

ജോണ്‍ എബ്രഹാം

 

 

ന്യൂഡല്‍ഹി: മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ പിയാജിയോ അപ്രീലിയയുടെ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. സൂപ്പര്‍ ബൈക്കുകള്‍ വിപണിയിലിറക്കിയതിന്റെ ഭാഗമായാണ് കമ്പനി ജോണ്‍ എബ്രഹാമിനെ പ്രചാരകനാക്കിയിരിക്കുന്നത്. ആര്‍.എസ്.വി. 4 ഫാക്ടറി, ആര്‍.എസ്. 660, ടുവോനോ 660, ടുവാരഗ് 660 എന്നിവയാണ് കമ്പനി പുറത്തിറക്കിയ സൂപ്പര്‍ ബൈക്കുകള്‍.യുവാക്കളെ ലക്ഷ്യമിട്ടാണ് കമ്പനി ഇത്തരം ബൈക്കുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. 

 

john abraham aprilia