കിയ ഇന്ത്യ അടുത്തിടെ കിയ കാരന്‍സ് ക്ലാവിന്‍സ് പുറത്തിറക്കിയിരുന്നു. കാരന്‍സ് ക്ലാവിന്റെ ബുക്കിങ്ങുകള്‍ ആരംഭിച്ചുകഴിഞ്ഞു.ഏറ്റവും പുതിയതായി എത്തുന്ന വാര്‍ത്ത മെയ് 23ന് വിലകള്‍ പ്രഖ്യാപിക്കും എന്നതാണ്. കിയ ക്ലാവിന്‍സ് രാജ്യത്ത് മൂന്ന് ഓപ്ഷനലുകളായാണ് ലഭിക്കുക, 1.5 NAലിറ്റര്‍ പെട്രോള്‍ , 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ , 1.5 ഡീസല്‍ എഞ്ചിന്‍ എന്നിവയാണ് അവ.അതേ സമയം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ സിക്‌സ് സ്പീഡ് MT, സിക്‌സ് സ്പീഡ് iMT , സെവന്‍ സ്പീഡ് DCT , സിക്‌സ് സപീഡ് AT , എന്നിവ ഉള്‍പ്പെടുന്നു . ഇവയില്‍ , MT ഉളള ഡീസല്‍ എഞ്ചിന്‍ പരമാവധി 19.54 കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ മൈലേജ് 15.89 കിലോമീറ്റര്‍ MT,iMT ഉളള ടര്‍ബോ-പെട്രോള്‍ ആണ്.