മുംബൈ: കുറഞ്ഞ വിലയിൽ വൈദ്യുത കാർ വിപണിയിൽ അവതരിപ്പിക്കാൻ പദ്ധതിയുമായി കിയ ഇന്ത്യ. അടുത്ത വർഷം ആദ്യത്തോടെ കാർ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. കമ്പനി മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ ഗ്വാങ്ഗു ലീ ആണ് ഇതു സംബന്ധിച്ച് സൂചന നൽകിയത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കമ്പനി അധികൃതർ പുറത്തുവിട്ടിട്ടില്ല.
മാതൃ കമ്പനിയായ ഹ്യുണ്ടായിയുടെ ക്രെറ്റയുടെ മാതൃകയിൽ 15 മുതൽ 20 ലക്ഷം വരെ വില വരുന്ന കാർ ആയിരിക്കും വരുകയെന്ന് റിപ്പോർട്ടുകളുണ്ട്. നിലവിൽ കിയയുടെ വൈദ്യുത കാറുകൾക്ക് 60 ലക്ഷം രൂപയിലധികമാണ് വില.