സിയറയ്ക്ക് വെല്ലുവിളിയായി പുത്തന്‍ സെല്‍റ്റോസ് വരുന്നു

പുതിയ സെല്‍റ്റോസ് എസ്യുവിയുടെ ഡിസൈനി കിയ സമഗ്രമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആഗോളതലത്തിലുള്ള തങ്ങളുടെ എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇതിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും കാര്യമായ അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട

author-image
Biju
New Update
tataaa

 ഇന്ത്യന്‍ കോംപാക്ട് എസ്യുവി വിപണിയില്‍ പുതിയൊരു തരംഗമായി കിയ സെല്‍റ്റോസ് എത്തിയിരിക്കുകയാണ്. പുത്തന്‍ ഡിസൈനും പ്രീമിയം ഫീച്ചറുകളുമായി എത്തുന്ന ഈ വാഹനം, അടുത്തിടെ പുറത്തിറക്കിയ ടാറ്റ സിയറ എസ്യുവിയുമായി നേരിട്ട് മത്സരിക്കുന്ന മോഡലാണ്. ഈ രണ്ട് കോംപാക്ട് എസ്യുവികളെയും ഒരു വിശദമായ താരതമ്യത്തിലൂടെ ഒന്ന് പരിശോധിച്ചാലോ. എന്തായാലും ഇനി സെഗ്മെന്റില്‍ കടുത്ത മത്സരം തന്നെയാണ് നടക്കാന്‍ പോകുന്നതെന്ന് 100 ശതമാനം ഉറപ്പാണ്. പുതിയ സെല്‍റ്റോസ് എസ്യുവിയുടെ ഡിസൈനി കിയ സമഗ്രമായ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ആഗോളതലത്തിലുള്ള തങ്ങളുടെ എസ്യുവികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഇതിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തും കാര്യമായ അഴിച്ചുപണികള്‍ നടത്തിയിട്ടുണ്ട്.

ടൈഗര്‍ നോസ് ഗ്രില്ലിന് പകരം വലിയ ടൈഗര്‍ ഫേസ് ഗ്രില്‍, പുതിയ സ്‌ക്വയേര്‍ഡ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വെര്‍ട്ടിക്കല്‍ എല്‍ഇഡി ഡിആര്‍എല്ലുകള്‍ എന്നിവയെല്ലാമാണ് മുന്നിലെ പ്രധാന ആകര്‍ഷണങ്ങളായി എടുത്തു പറയേണ്ടത്. പിന്‍ഭാഗത്ത്, കണക്റ്റഡ് സി-ഷേപ്പ് ടെയില്‍ ലാമ്പുകളാണ് സെല്‍റ്റോസിലുള്ളത്. പുതുക്കിയ അലോയ് വീലുകളും ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകളും വാഹനത്തിന് കൂടുതല്‍ മിഴിവേകുന്നു. മൊത്തത്തില്‍, പുതിയ സെല്‍റ്റോസ് മുന്‍പത്തേതിനേക്കാള്‍ വലിപ്പവും മസ്‌കുലര്‍ ലുക്കും നല്‍കുന്നുണ്ട്.

 ടാറ്റ സിയറയുടെ ഡിസൈനിലേക്ക് വന്നാല്‍ വാഹനം കൂടുതല്‍ ബോക്‌സിയും ലംബവുമാണ്. 1990-കളിലെ യഥാര്‍ത്ഥ ടാറ്റ സിയറയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ മാറ്റങ്ങള്‍. മുന്‍ഭാഗത്ത് ഗ്ലോസി ബ്ലാക്ക് ഗ്രില്‍, പൂര്‍ണ്ണ നീളത്തിലുള്ള സേബര്‍ ലൈറ്റുകളും ഡിആര്‍എല്ലുകളും, സ്ലീക്ക് ബൈ-എല്‍ഇഡി ഹെഡ്ലാമ്പുകള്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവയുണ്ട്.

പിന്‍ഭാഗത്തേക്ക് വന്നാല്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകളോടുകൂടിയ ലംബമായ നിലപാടാണ് സിയറയ്ക്ക്. ആകര്‍ഷകമായ പുതിയ അലോയ് വീലുകളും ഫ്‌ലഷ് ഡോറുകളും ഇതിന് ലഭിക്കുന്നുണ്ട്. ആധുനികവും കൂടുതല്‍ സിറ്റി റൈഡിനും യോജിക്കുന്ന രൂപകല്‍പ്പനയുള്ള കിയ സെല്‍റ്റോസിനെ അപേക്ഷിച്ച് സിയറയ്ക്ക് കൂടുതല്‍ എസ്യുവി ലുക്കുണ്ട്.

കിയ സെല്‍റ്റോസിലും ടാറ്റ സിയറയിലും രണ്ട് പെട്രോള്‍, ഒരു ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളായാണുള്ളത്. സെല്‍റ്റോസില്‍ 1.5 ലിറ്റര്‍ പെട്രോള്‍ (114 PS), 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ (158 PS), 1.5 ലിറ്റര്‍ ഡീസല്‍ (114 PS) എഞ്ചിനുകള്‍ ലഭ്യമാണ്. ടോര്‍ക്ക് യഥാക്രമം 144 Nm, 253 Nm, 250 Nm എന്നിങ്ങനെയാണ്.