ഡിഫന്‍ഡര്‍ പുതിയ മോഡലുകള്‍ പുറത്തിറക്കി

പുതിയ സിഗ്നേച്ചര്‍ ഇന്റീരിയര്‍ പായ്ക്കിനൊപ്പം രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ ചെയറുകള്‍ പുതിയ ഡിഫന്‍ഡര്‍ 130 മോഡലിലെ പുതുമയാണ്.

author-image
Athira Kalarikkal
Updated On
New Update
Land Rover.

Land Rover Defender

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി : ആഡംബര കാര്‍ നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ പുതിയ മൂന്നു മോഡലുകള്‍ അവതരിപ്പിച്ചു. ഡിഫന്‍ഡര്‍ 90, 110, 130 എന്നീ മോഡലുകളാണ് പുതിയ ഫീച്ചറുകളോടെ പുറത്തെന്നുന്നത്. നാര്‍വിക് ബ്ലാക്ക് ഡിഫന്‍ഡര്‍ സ്‌ക്രിപ്റ്റ്, ഫ്രണ്ട് ഗ്രില്ലും സ്‌കിഡ് പ്ലേറ്റുകളും കൂടാതെ 50.8 സെ.മീ (20) ഗ്ലോസ് ബ്ലാക്ക് അലോയ് വീലുകളും ബോഡി-കളര്‍ 
സ്പെയര്‍ വീല്‍ കവറും ഉള്ള ഒരു എക്‌സ്റ്റെന്‍ഡഡ് ബ്ലാക്ക് പായ്ക്ക് എന്നീ സവിശേഷതകളോടെയാണ് പുതിയ ഡിഫന്‍ഡര്‍ 90 വരുന്നത്. പുതിയ സിഗ്നേച്ചര്‍ ഇന്റീരിയര്‍ പായ്ക്കിനൊപ്പം രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ ചെയറുകള്‍ പുതിയ ഡിഫന്‍ഡര്‍ 130 മോഡലിലെ പുതുമയാണ്. 98.50 ലക്ഷം രൂപയാണ് ഡിഫന്‍ഡര്‍ 90-യുടെ എക്‌സ് ഷോറൂം വില.

Land Rover Defender New Models