ആഡംബര കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡിട്ട് ലംബോര്‍ഗിനി

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി, ഇന്ത്യയില്‍ വില്‍ക്കാനായി നീക്കിവെച്ചിരുന്ന മുഴുവന്‍ യൂണിറ്റുകളും ഇതിനോടകം തന്നെ വിറ്റഴിച്ചു.

author-image
anumol ps
New Update
lamborgini

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: രാജ്യത്തെ ആഡംബര കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് ആഡംബര കാര്‍ വില്‍പ്പന റെക്കോര്‍ഡുകള്‍ തിരുത്തികുറിച്ച് മുന്നേറുന്നത്. ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലംബോര്‍ഗിനി, ഇന്ത്യയില്‍ വില്‍ക്കാനായി നീക്കിവെച്ചിരുന്ന മുഴുവന്‍ യൂണിറ്റുകളും ഇതിനോടകം തന്നെ വിറ്റഴിച്ചു. ഇന്ത്യയില്‍ ലംബോര്‍ഗിനിയുടെ നിരയില്‍ ഹുറാകാന്‍, ഉറുസ്, റെവല്‍റ്റോ എന്നി മോഡലുകള്‍ ഉള്‍പ്പെടുന്നു. വില 5 കോടി മുതല്‍ 10 കോടി രൂപ വരെ.

സമാനമായി ഫെരാരി, മക്ലാരന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നിവയ്ക്കും ഇന്ത്യന്‍ വിപണിയില്‍ ശക്തമായ ഡിമാന്‍ഡ് ഉണ്ട്. അങഏ ഏ 63, ഞട ഝ8 എന്നി മെഴ്‌സിഡസ് ബെന്‍സ്, ഔഡി ഹൈ-എന്‍ഡ് മോഡലുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഓര്‍ഡര്‍ നല്‍കി ഒരു വര്‍ഷം വരെ കാത്തിരുന്നാലാണ് വാഹനം ലഭിക്കുക. വില 2.5 കോടി മുതല്‍ 4.55 കോടി രൂപ വരെയാണ്.

2023ലെ 13,263ല്‍ നിന്ന് 2028 ആകുമ്പോഴേക്കും 3 കോടി ഡോളറിലധികം ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണം 19,908 ആയി ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.2023ല്‍ ലംബോര്‍ഗിനി ഇന്ത്യയില്‍ 103 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇത് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം കൂടുതലാണ്.

lamborghini