എസ്യുവി 3എക്സ്ഒ: മഹീന്ദ്രയുടെ പുതിയ എസ്യുവിയുടെ പേര് പ്രഖ്യാപിച്ചു

ഈ പുതിയ അത്യാധുനിക എസ്യുവി ഏപ്രിൽ 29ന് നടക്കുന്ന ആഗോള ചടങ്ങിൽ അവതരിപ്പിക്കും.

author-image
anumol ps
New Update
xuv

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00


കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ എസ്യുവിയുടെ പേര് പ്രഖ്യാപിച്ചു. എസ്യുവി 3എക്സ്ഒ എന്നാണ് പേര്. ഈ പുതിയ അത്യാധുനിക എസ്യുവി ഏപ്രിൽ 29ന് നടക്കുന്ന ആഗോള ചടങ്ങിൽ അവതരിപ്പിക്കും. ആധുനിക സാങ്കേതികവിദ്യകളുമായി എത്തുന്ന എസ്യുവി 3എക്സ്ഒ ഈ വിഭാഗത്തിൽ ഒരു പുതിയ മോഡൽ കൂടി അവതരിപ്പിക്കും.

നിങ്ങൾ ആഗ്രഹിക്കുന്നതും അതിലേറെയും എന്ന ടാഗ് ലൈനോടെ എത്തുന്ന എസ്യുവി 3എക്സ്ഒ നഗര ഉപഭോക്താക്കൾ ആഗ്രഹിക്കുന്നതപ്പുറമുള്ള ഫീച്ചറുകൾ സജ്ജമാക്കിയാണ് രൂപകൽപന ചെയ്തിട്ടുള്ളത്. ആവേശകരമായ പ്രകടനം, അത്യാധുനിക സാങ്കേതികവിദ്യ, എല്ലാം ഉൾക്കൊണ്ടുള്ള രൂപകൽപന, സമാനതകളില്ലാത്ത സുരക്ഷ എന്നിവ എസ്യുവി 3എക്സ്ഒ ഉറപ്പുനല്കുന്നു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കമ്പനിയുടെ നിർമാണ കേന്ദ്രത്തിലായിരിക്കും പുതിയ എസ്യുവിയുടെ നിർമാണം. പ്രൊമോ വീഡിയോ കാണാൻ  Say hello to the Mahindra XUV 3XO ലിങ്ക് സന്ദർശിക്കാം.



mahindra xuv 3xo