ബൊലേറോ നിയോ പ്ലസ് പുറത്തിറക്കി മഹീന്ദ്ര

എന്‍ട്രി ലെവല്‍ മോഡലാണ് പി4. പ്രീമിയം വേരിയന്റായിരിക്കും പി10.

author-image
anumol ps
New Update
bolero

പ്രതീകാത്മക ചിത്രം

 



കൊച്ചി: രണ്ട് വേരിയന്റുകളില്‍ ബൊലേറോ നിയോ പ്ലസ് പുറത്തിറക്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഡ്രൈവര്‍ ഉള്‍പ്പെടെ 9 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന പുതിയ മോഡല്‍ പി4, പി10 വകഭേദങ്ങളില്‍ വിപണിയിലെത്തും.

എന്‍ട്രി ലെവല്‍ മോഡലാണ് പി4. പ്രീമിയം വേരിയന്റായിരിക്കും പി10. ബൊലേറോയുടെ മികവിനൊപ്പം നിയോയുടെ സ്‌റ്റൈലിഷ് ബോള്‍ഡ് ഡിസൈനും പ്രീമിയം ഇന്റീരിയറുകളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ബൊലേറോ നിയോ പ്ലസ് എത്തുക. പ്രാരംഭ വില 11.39 ലക്ഷം രൂപയാണ്.

 

mahindra bolero neo plus