ഇലക്ട്രിക് ഓട്ടോ ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര

മെറ്റല്‍ ബോഡിയോട് കൂടിയ ഇലക്ട്രിക് ഓട്ടോയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

author-image
anumol ps
New Update
treo plus

ട്രിയോ പ്ലസ്

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: ഇലക്ട്രിക് ത്രീവീലര്‍ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈല്‍ മൊബിലിറ്റി ലിമിറ്റഡ് (എം. എല്‍. .എം. എം. എല്‍) ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയില്‍ അവതരിപ്പിച്ചു. മെറ്റല്‍ ബോഡിയോട് കൂടിയ ഇലക്ട്രിക് ഓട്ടോയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസില്‍ മെറ്റല്‍ ബോഡി കൂടി ഉള്‍പ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു. 3.58 ലക്ഷം രൂപയാണ് പുതിയ വേരിയന്റിന്റെ എക്സ് ഷോറൂം വില.

2018ലാണ് മഹീന്ദ്ര ട്രിയോ പ്ലസ് അവതരിപ്പിച്ചത്. ഇതിനകം 50,000ത്തിലധികം ട്രിയോ പ്ലസ് ഓട്ടോകള്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. എല്‍5എം ഇ. വി വിഭാഗത്തില്‍ ഏകദേശം 52 ശതമാനം വിപണി വിഹിതമാണ് ട്രിയോ പ്ലസിനുള്ളത്. 10.24 കെ. ഡബ്ല്യു. എച്ച് ബാറ്ററിയാണ് കരുത്ത്. 42 എന്‍എം ടോര്‍ക്കോടെ എട്ട് കിലോവാട്ട് പവര്‍ നല്‍കും. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം. 

mahindra electric auto treo plus