കൊച്ചി: ഥാറിന്റെ പുതിയ അഞ്ച് ഡോര്‍ മോഡല്‍ റോക്‌സ് വിപണിയില്‍ അവതരിപ്പിച്ച് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. കൊച്ചിയില്‍നടന്ന ചടങ്ങില്‍ ആറ് മോഡലിലായെത്തുന്ന വാഹനത്തിന്റെ എക്‌സ് ഷോറൂം വില 12.99 ലക്ഷം മുതല്‍ 20.49 ലക്ഷം വരെയാണ്. പെട്രോള്‍ മോഡലിന്റെ വില 12.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകളുടേതിന് 13.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയുമാണ്.
ഷോറൂമുകളില്‍ ഇതിന്റെ ടെസ്റ്റ് ഡ്രൈവ് സെപ്റ്റംബര്‍ 14 മുതലും ബുക്കിങ് ഒക്ടോബര്‍ മൂന്നു മുതലും ആരംഭിക്കും. വാഹനത്തിന്റെ വിതരണം ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു. മഹീന്ദ്രയുടെ 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനും എംസ്റ്റാലിയോണ്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തില്‍.