ചെറുകാറുകളുടെ വില്‍പന കൂട്ടാന്‍ ഒരുങ്ങി മാരുതി സുസുക്കി

ഡ്രീം സീരീസ്' എന്ന പേരില്‍ ഇറക്കുന്ന ഈ ശ്രേണിയിലെ വാഹനങ്ങള്‍ക്ക് 4.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

author-image
anumol ps
Updated On
New Update
swift

പ്രതീകാത്മക ചിത്രം

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: ചെറുകാറുകളുടെ വില്‍പന കൂട്ടാന്‍ ഒരുങ്ങി മാരുതി സുസുക്കി. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് കമ്പനി പുതിയ മോഡലുകള്‍ പുറത്തിറക്കി. ആള്‍ട്ടോ കെ-10, എസ്-പ്രസോ, സെലേറിയോ എന്നീ മോഡലുകളുടെ ലിമിറ്റഡ് എഡിഷനാണ് കമ്പനി പുറത്തിറക്കിയത്. 'ഡ്രീം സീരീസ്' എന്ന പേരില്‍ ഇറക്കുന്ന ഈ ശ്രേണിയിലെ വാഹനങ്ങള്‍ക്ക് 4.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

ഈ മാസം അവസാനംവരെയാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് ഇത് നീട്ടും. ഡ്രീം സീരീസ് വാഹനങ്ങളുടെ വില്പന ശനിയാഴ്ച ആരംഭിച്ചിരുന്നു. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ശ്രേണിയുടെ വില കുറച്ചതിലൂടെ ചെറുകാറുകളുടെ വില്പന 15 മുതല്‍ 20 ശതമാനം വരെ ഉയരുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 

എസ്.യു.വി.കള്‍ക്ക് ആവശ്യക്കാരേറിയതോടെ കോംപാക്ട് വിഭാഗത്തില്‍ വരുന്ന കാറുകളുടെ വില്പന കഴിഞ്ഞ മൂന്നുവര്‍ഷമായി കുറയുകയാണ്. ചെറുകാര്‍ വില്പന 2023-24 സാമ്പത്തികവര്‍ഷം 12 ശതമാനമായി ഇടിഞ്ഞിരുന്നു. 



maruthi suzuki