ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണി കീഴടക്കാന്‍ മാരുതി സ്വിഫ്റ്റ്. കാറിന്റെ നാലാം തലമുറയുടെ ആവര്‍ത്തനമാണ് ഇപ്പോള്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാറിന്റെ പ്രാരംഭ വില 6.49 ലക്ഷം രൂപയാണ്. ലസ്റ്റര്‍ ബ്ലൂ, നോവല്‍ ഓറഞ്ച് എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
വാഹനത്തിനുള്ളില്‍ വയര്‍ലെസ് ചാര്‍ജര്‍, വയര്‍ലെസ് ഫോണ്‍ മിററിംഗ്, സുസുക്കി കണക്റ്റ്, റിയര്‍ എസി വെന്റുകള്‍, 60:40 സ്പ്ലിറ്റ് പിന്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ്, ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.
LXi, VXi, VXi (O), ZXi, ZXi പ്ലസ് എന്നിങ്ങനെ അഞ്ച് വേരിയന്റുകളില്‍ നാലാം തലമുറ സ്വിഫ്റ്റ് വാങ്ങാന്‍ സാധിക്കും. ആറ് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്. പുതിയ 1.2 ലിറ്റര്‍, ത്രീ സിലിണ്ടര്‍, ദ സീരീസ് പെട്രോള്‍ എഞ്ചിനും സജ്ജീകരിച്ചിട്ടുണ്ട്. ലിറ്ററിന് 25.72 കിലോമീറ്റര്‍ മൈലേജാണ് പുതിയ മാരുതി സ്വിഫ്റ്റില്‍ കമ്പനി അവകാശപ്പെടുന്നത്.