ഹിറ്റ് മോഡലുകള്‍ക്ക് 1.12 ലക്ഷം വരെ വില കുറയ്ക്കാന്‍ മാരുതി

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി സ്ലാബ് പരിഷ്‌കരണം പ്രഖ്യാപിച്ചതോടെ വന്‍ ഓഫറുകള്‍ കാര്‍ കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ വിദേശ വിപണിയില്‍ അടക്കം ഹിറ്റായ മാരുതി സുസുക്കി ഫ്രോന്‍ക്സിന് 1,12,600 രൂപയാണ് ഇളവ് ലഭിക്കുക.

author-image
Biju
New Update
fro

മുംബൈ: മാരുതി കാറുകള്‍ക്ക് രാജ്യത്തുള്ള സ്വീകാര്യത എന്നും എടുത്തുകാട്ടപ്പെടുന്നതാണ്. അഫോഡബിള്‍ പ്രൈസും സര്‍വീസും മാരുതിയെ മറ്റുള്ളവര്‍ക്കൊപ്പം മത്സരിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. 

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി സ്ലാബ് പരിഷ്‌കരണം പ്രഖ്യാപിച്ചതോടെ വന്‍ ഓഫറുകള്‍ കാര്‍ കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഇപ്പോഴിതാ വിദേശ വിപണിയില്‍ അടക്കം ഹിറ്റായ മാരുതി സുസുക്കി ഫ്രോന്‍ക്സിന് 1,12,600 രൂപയാണ് ഇളവ് ലഭിക്കുക. 

ഇതോടെ വാഹനത്തിന്റെ വില 6,84,900 രൂപയാകും. മറ്റൊരു ഹിറ്റ് മോഡലായ ബ്രെസക്ക് 1,12,700 രൂപയും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 8,25,900 രൂപയാണ് ഇനി മുതല്‍ ബ്രെസയുടെ വില. ഗ്രാന്‍ഡ് വിറ്റാറക്ക് 1,07,000 രൂപ കുറച്ചതോടെ വില 10,76,500 രൂപയുമായി. 51,900 രൂപ വരെയാണ് കമ്പനി ജിംനിക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇതോടെ ജിംനിയുടെ വില 12,31,500 രൂപയിലെത്തും. 

മിഡ് സൈസ് എസ്.യു.വി ശ്രേണിയില്‍ മാരുതി സുസുക്കി അടുത്തിടെ പുറത്തിറക്കിയ വാഹനമായ വിക്ടോറിസിന് 10,49,000 രൂപ മുതലാണ് വില. ജി.എസ്.ടി നിരക്ക് ഇളവ് ജനങ്ങളിലേക്ക് കൈമാറാന്‍ തീരുമാനിച്ചതോടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഉടന്‍ ആരംഭിക്കുന്ന ഉത്സവ സീസണ്‍ ഡിമാന്‍ഡ് വില്‍പ്പനക്ക് സഹായമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

maruti