മുംബൈ: മാരുതി സുസുക്കി ഇപ്പോള്‍ വമ്പന്‍ എസ്‌യുവികളോട് മത്സരിക്കാനുള്ള ഒരുക്കത്തിലാണ്. മാരുതി സുസുക്കിയുടെ ഹസ്ലര്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ തരംഗം തീര്‍ക്കുകയാണ്. മഹീന്ദ്രയുടെ ഥാറുമായിട്ടാണ് ഇതിന്റെ മത്സരം. അതേസമയം ഥാര്‍ വാങ്ങാനുള്ളതിന്റെ അത്ര ചെലവൊന്നും ഈ കിടിലന്‍ കാറിനില്ല.വളരെ ചുരുങ്ങിയ ചെലവില്‍ തന്നെ ഈ കാര്‍ വാങ്ങാനാവും. രാജ്യത്തെ മധ്യവര്‍ഗത്തിന് മാരുതി സുസുക്കി പ്രിയപ്പെട്ടതാകുന്നതും ഇത്ര കുറഞ്ഞ നിരക്ക് കൊണ്ടാണ്. ലോഞ്ച് ചെയ്തപ്പോള്‍ തന്നെ ടാറ്റയുടെ പഞ്ച് അടക്കമുള്ള വാഹനങ്ങളോടാണ് മത്സരിക്കുന്നതെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തിയിരുന്നു. മാരുതിയുടെ കണക്കുകൂട്ടലുകളൊന്നും പിഴച്ചിട്ടില്ല. ഈ കാറിന് ഇപ്പോള്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളത്.
മികച്ച മൈലേജും അതുപോലെ സ്‌റ്റൈലിഷുമാണ് മാരുതിയുടെ ഈ പുത്തന്‍ സ്റ്റൈല്‍ ചക്രവര്‍ത്തി. ഫീച്ചറുകളും അതുപോലെ തന്നെ മികവുറ്റതാണ്. കൂടുതല്‍ അഡ്വാന്‍സ് ഫീച്ചറുകളാണ് മാരുതി ഈ കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 6.78 ഇഞ്ച് എല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ കാറിനുള്ളത്.ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, യുട്യൂബ്, ഗൂഗിള്‍ മാപ്‌സ് കണ്‍ട്രോള്‍, സ്പീക്കര്‍, മ്യൂസിക് പ്ലേ, ഡിജിറ്റല്‍ മീറ്റര്‍, മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ട്, ബ്ലൂടൂത്ത് കണക്ടിവിറ്റി, സണ്‍റൂഫ്, സേഫ്റ്റി എയര്‍ബാഗ്‌സ്, സീറ്റ് ബെല്‍റ്റ്, തുടങ്ങിയ നിരവധി ഫീച്ചറുകള്‍ പുതിയ ഹസ്ലറില്‍ ലഭ്യമാണ്. ഫ്രണ്ട് ഡിസൈനിന് ഒരു ബോക്‌സി ലുക്കും മാരുതി നല്‍കിയിട്ടുണ്ട്. ഇന്റീരിയറിന് പ്രീമിയം ടച്ചും നല്‍കിയിട്ടുണ്ട്. ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഇതിനുണ്ട്.
കരുത്തേറിയ എഞ്ചിന്‍ സംവിധാനങ്ങള്‍ മാരുതി സുസുക്കിയുടെ ഹസ്ലറിനുണ്ട്. ജപ്പാന്‍ സ്‌പെക് 660 സിസി 3 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിനുള്ളത്. കരുത്തേറിയതാണ് ഈ എഞ്ചിന്‍. അതുകൊണ്ട് തന്നെ ഥാറിനോടും പഞ്ചിനോടുമെല്ലാം ഹസ്ലറിന് മത്സരിക്കാന്‍ സാധിക്കും. ഇനി മൈലേജിന്റെ കാര്യത്തില്‍ ഒട്ടും ആശങ്കപ്പെടേണ്ടി വരില്ല.ടര്‍ബോചാര്‍ജര്‍ എഞ്ചിനും ഈ കാറിനുണ്ട്. ലിറ്ററിന് 40 കിലോമീറ്ററാണ് ഇതിന്റെ മൈലേജ്. അതുകൊണ്ട് ദീര്‍ഘദൂരം സഞ്ചരിച്ചാലും പ്രശ്‌നങ്ങളുണ്ടാവില്ല. മറ്റുള്ള വമ്പന്‍ കാറുകളെ പോലെ ഇന്ധനം കുടിച്ചുതീര്‍ക്കുന്ന കാറല്ല ഇതെന്ന് വ്യക്തമാണ്. അതായത് ഒരു ലിറ്റര്‍ പെട്രോളുണ്ടെങ്കില്‍ 40 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും.
അതേസമയം ഈ കാറിന്റെ വിലയും വളരെ തുച്ഛമെന്ന് പറയാം. ഥാറിനോ പഞ്ചിനോ നല്‍കുന്ന തുക ഈ കാറിന് നല്‍കേണ്ടതില്ല. 2.40 ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലാണ് ഹസ്ലറിന്റെ വില. ഥാറോ പഞ്ചോ വാങ്ങാനുള്ള പണം നിങ്ങളുടെ കൈവശമില്ലെങ്കില്‍ മികച്ചൊരു ഓപ്ഷനാണ് ഹസ്ലര്‍. സ്റ്റൈലിഷ് ഫീച്ചറുകള്‍ കൊണ്ടും വില കൊണ്ടും ഇവ ആകര്‍ഷകമായ ഒരു കാറാണ്.