ഇ-വിറ്റാറ ഭാരത്  മൊബിലിറ്റി ഷോയില്‍

ഇന്ത്യയില്‍ ഉത്പദാനം നടത്താനായി 2,100 കോടി രൂപയാണ് മാരുതി സുസുക്കി നിക്ഷേപിച്ചത്. ഗുജറാത്തിലെ സുസുക്കി ഫാക്ടറിയിലാണ് വാഹനം നിര്‍മിക്കുന്നത്.

author-image
Athira Kalarikkal
Updated On
New Update
e vitara

Representational Image

മുംബൈ: മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനം ഇ-വിറ്റാറ ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചു. ജപ്പാന്‍, യൂറോപ്പ് തുടങ്ങി 100 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ ലക്ഷ്യമിടുന്ന വാഹനമാണിത്. ഇന്ത്യയില്‍ ഉത്പദാനം നടത്താനായി 2,100 കോടി രൂപയാണ് മാരുതി സുസുക്കി നിക്ഷേപിച്ചത്. ഗുജറാത്തിലെ സുസുക്കി ഫാക്ടറിയിലാണ് വാഹനം നിര്‍മിക്കുന്നത്.

 ഇ വിറ്റാറ എസ്.യു.വി വിഭാഗത്തിലാണ് വരുന്നത്. ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍ 49 സണവ, 61 സണവ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. 61 കിലോവാട്ട് മോഡലിന് ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാം. സാധാരണ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 7 എയര്‍ബാഗുകളാണ് ഇ-വിറ്റാറയുടെ പ്രത്യേകത. ഡ്രൈവറുടെ കാലിന്റെ ഭാഗത്താണ് ഏഴാമത്തെ എയര്‍ബാഗ്. ടാറ്റ കര്‍വ് ഇ.വി, എം.ജി ദട ഇ.വി, വിപണിയിലെത്താനിരിക്കുന്ന ക്രെറ്റ ഇ.വി, മഹീന്ദ്ര ബി.ഇ 05 എന്നിവയായിരിക്കും ഇ-വിറ്റാറയുടെ മുഖ്യ എതിരാളികള്‍.

 

maruti suzuki Maruti Suzuki New Car EV