മാരുതി സുസുക്കി ഇപ്പോള്‍ ഇ വിറ്റാര ഇന്ത്യയില്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. രാജ്യത്തുടനീളം ഇലക്ട്രിക് കാര്‍ പരീക്ഷണം നടത്തുന്നു, കൂടാതെ കുറച്ച് യൂണിറ്റുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോഴാണ് ബ്രാന്‍ഡ് ഇ വിറ്റാരയുടെ രൂപകല്‍പ്പനയ്ക്ക് പേറ്റന്റ് നേടിയത്. മാരുതി സുസുക്കി ഇ വിറ്റാര ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും 2025 സെപ്റ്റംബറില്‍ ലോഞ്ച് ചെയ്തതിന് ശേഷം ആഗോള വിപണിയില്‍ വില്‍പ്പനയ്ക്കെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. ഗ്രാന്‍് വിറ്റാരയില്‍ നിന്ന് വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങള്‍ മാരുതി സുസുക്കി ചേര്‍ത്തിട്ടുണ്ട്.വീലുകളില്‍ പോളിഗണല്‍ വീല്‍ ആര്‍ച്ചുകളും കട്ടിയുളള ബോഡി ക്ലാഡിംഗും ഉണ്ട്. ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്‌സ്‌പോയില്‍ ഇ വിറ്റാര പ്രദര്‍ശിപ്പിച്ചിരുന്നു . മുന്‍വശത്ത് ഡോര്‍ ഹാന്‍ഡിലുകളും പിന്നില്‍ ഒരു സി-പില്ലറും ഉണ്ട്.ഉള്‍വശത്ത്, ബ്രൗണ്‍, കറുപ്പ് നിറങ്ങളുള്ള ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ ആണുളളത്.പുതിയ രണ്ട്-സ്‌പോക്ക് സ്റ്റിയറിംഗ് വീലുമുണ്ട്. ഇലക്ട്രിക് വാഹനത്തിന് 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ലഭിക്കുന്നു. ഇതിനൊപ്പം, ബ്രാന്‍ഡ് ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും ഫിക്‌സഡ് ഗ്ലാസ് റൂഫും ചേര്‍ത്തിട്ടുണ്ട്. വിറ്റാര രണ്ട് ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി ഓപ്ഷനുകളോടെയാണ് വരുന്നത്: സിംഗിള്‍-മോട്ടോര്‍ ലേഔട്ടുള്ള അടിസ്ഥാന മോഡലിന് 49 kWh ബാറ്ററിയും ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 61 kWh ബാറ്ററിയും, FWD, 4WD ലേഔട്ടുകളില്‍ ലഭ്യമാണ്. 49 kWh മോഡല്‍ 346 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു, അതേസമയം 61 kWh മോഡല്‍ 428 കിലോമീറ്റര്‍ വരെ നല്‍കുന്നു, രണ്ടും WLTP സൈക്കിളിനെ അടിസ്ഥാനമാക്കി. ഈ കണക്കുകള്‍ സിംഗിള്‍-മോട്ടോര്‍, ടു-വീല്‍-ഡ്രൈവ് പതിപ്പുകള്‍ക്ക് ബാധകമാണ്. അന്താരാഷ്ട്ര വിപണികളില്‍, 412 കിലോമീറ്റര്‍ വരെ റേഞ്ചുള്ള ഒരു ഡ്യുവല്‍-മോട്ടോര്‍ 61 kW വേരിയന്റ് ലഭ്യമാണ്, പക്ഷേ ഇത് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകില്ല.