/kalakaumudi/media/media_files/2025/12/06/e-vitaara-2-2025-12-06-10-18-29.jpg)
നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഇലക്ട്രിക് വാഹന വിപണിയിലേക്ക് മല്ലയുദ്ധത്തിനായി ഇറങ്ങിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഹ്യുണ്ടായി ക്രെറ്റ ഇവി, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര BE 6, എംജി വിന്‍ഡ്സര്‍, വിന്‍ഫാസ്റ്റ് VF6 തുടങ്ങിയ വമ്പന്‍മാര്‍ അണിനിരക്കുന്ന വിഭാഗത്തിലേക്കാണ് ഇ വിറ്റാര കടന്നുവരുന്നത്. മിഡ്-സൈസ് എസ്യുവി സെഗ്മെന്റിലേത് പോലെ തന്നെ ഇവിടെയും ക്രെറ്റ ഇവി തന്നെയാണ് മാരുതിയുടെ മെയിന്‍ എതിരാളി. വില പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും ഇവികളില്‍ കേമന്‍ ഇ വിറ്റാരയാണോ അതോ കൊറിയന്‍ കമ്പനിയുടെ തുറുപ്പുചീട്ടാണോയെന്ന് നോക്കിയാലോ?
ബാറ്ററിയും പെര്‍ഫോമന്‍സും
49 kWh, 61 kWh ബാറ്ററി പായ്ക്കുകളിലാണ് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര വിപണിയിലെത്തുന്നത്. ആദ്യത്തേതിന് 114 bhp കരുത്തും രണ്ടാമത്തേതിന് 174 bhp പവറുമാണ് ഉത്പാദിപ്പിക്കാനാവുന്നത്. ഫ്രണ്ട് വീല്‍ ഡ്രൈവുമായി വരുന്ന ഇ വിറ്റാര സിംഗിള്‍ ചാര്‍ജില്‍ 542 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
മറുവശത്ത് ഹ്യുണ്ടായി ക്രെറ്റ ഇവി 42 kWh, 51.4 kWh ബാറ്ററി ഓപ്ഷനുമായാണ് നിരത്തിലെത്തുന്നത്. ആദ്യത്തേതിന് 135 bhp പവറും രണ്ടാമത്തേതിന് 171 bhp കരുത്തുമാണ് ഉത്പാദിപ്പിക്കാനാവുക. റേഞ്ചിന്റെ കാര്യത്തിലേക്ക് വന്നാല്‍ ചെറിയ ബാറ്ററി പതിപ്പിന് 420 കിലോമീറ്ററും വലിയ ബാറ്ററി വേരിയന്റുകള്‍ക്ക് 510 റേഞ്ചുമാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഇതും ഫ്രണ്ട് വീല്‍ ഡ്രൈവുമായാണ് നിരത്തിലെത്തുന്നത്.
മാരുതി ഇ വിറ്റാരയ്ക്കും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിനും സമാനമായ പവര്‍ കണക്കുകളാണുള്ളത്. ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്യുവിയെ അപേക്ഷിച്ച് മാരുതി സുസുക്കിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിലെ 61 kWh ബാറ്ററി പായ്ക്ക് കൂടുതല്‍ റേഞ്ച് നല്‍കുന്നുണ്ട് എന്നതിനാല്‍ പലര്‍ക്കും കണ്ണ് ഇതിലേക്ക് പോയേക്കാം. രണ്ട് വാഹനങ്ങള്‍ക്കും ഫാസ്റ്റ് ചാര്‍ജിംഗ് ശേഷിയുള്ളതിനാല്‍ ചാര്‍ജിംഗ് ഒരു തലവേദനയേ ആവില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
