/kalakaumudi/media/media_files/2025/11/01/frox-2025-11-01-08-21-29.jpg)
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായുള്ള പുതിയ കാര്‍ അസസ്മെന്റ് പ്രോഗ്രാമില്‍ (ASEAN NCAP)മാരുതി സുസുക്കിയുടെ ജനപ്രിയ മോഡല്‍ കരുത്ത് തെളിയിച്ചിരിക്കുകയാണ്. മലേഷ്യന്‍ വിപണിയില്‍ അടുത്തിടെ വീണ്ടും സ്ഥിര സാന്നിധ്യം ഉറപ്പാക്കിയ, ബ്രാന്‍ഡ് പുതുതായി പുറത്തിറക്കിയ കോംപാക്റ്റ് എസ്യുവി മോഡല്‍ ആസിയാന്‍ NCAP ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത് എതിരാളികളുടെ മനസില്‍ വീണ്ടും ഭയം വിതച്ചിരിക്കുകയാണ്.മൊത്തത്തില്‍ 77.70 പോയിന്റുകളുടെ ബലത്തില്‍ 5-സ്റ്റാര്‍ ആസിയാന്‍ NCAP റേറ്റിംഗ് നേടിയിരിക്കുകയാണ്. ബില്‍ഡ് ക്വാളിറ്റിയില്‍ നിരവധി കളിയാക്കലുകളും ആക്ഷേപങ്ങളും കേട്ടിരുന്ന ബ്രാന്‍ഡ് ഇപ്പോള്‍ ഓരോ ദിവസം ചെല്ലുന്തോറും സേഫ്റ്റിക്ക് മുന്‍ഗണന നല്‍കുന്നുണ്ട്.
മുതിര്‍ന്നവരുടെ സുരക്ഷയില്‍ 36.71 പോയിന്റും, കുട്ടികളുടെ സുരക്ഷയില്‍ 15.27 പോയിന്റുമാണ് ഫ്രോങ്ക്‌സ് നേടിയത്.ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (ESC), ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS), ഫ്രണ്ട്, റിയര്‍ സീറ്റ് യാത്രക്കാര്‍ക്കുള്ള സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍ സിസ്റ്റം (SBR), പെഡസ്ട്രിയന്‍ പ്രൊട്ടക്ഷന്‍ (PP), കുട്ടികളുടെ സീറ്റുകള്‍ക്കുള്ള ISOFIX എന്നിവയുള്‍പ്പെടെ എല്ലാ വേരിയന്റുകളിലും സുസുക്കി ഫ്രോങ്ക്‌സില്‍ സ്റ്റാന്‍ഡേര്‍ഡ് ആയി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.
ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ് (LDW), ഫോര്‍വേഡ് കൊളിഷന്‍ വാണിംഗ് (FCW), ലെയ്ന്‍ കീപ്പ് അസിസ്റ്റ് (LKA) എന്നിവയുള്‍പ്പെടെ നിരവധി സേഫ്റ്റി ഫീച്ചറുകള്‍ മോഡല്‍ വാഗ്ദാനം ചെയ്യുന്നു, ഇവ സ്റ്റാന്‍ഡേര്‍ഡ് അല്ലെങ്കില്‍ ഓപ്ഷണല്‍ ഫീച്ചറുകളായിട്ട് ലഭ്യമാണ്. കൂടാതെ, ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB) സിറ്റി, AEB ഇന്റര്‍-അര്‍ബന്‍, വാഹനത്തിന്റെ ഇരുവശത്തുമുള്ള ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍ (BSD), ഓട്ടോ ഹൈ ബീം (AHB) തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഓപ്ഷണല്‍ ഫിറ്റ്മെന്റായി വാഗ്ദാനം ചെയ്യുന്നുണ്ട്.
2019-ല്‍ പരീക്ഷിച്ച സുസുക്കി എര്‍ട്ടിഗയാണ് ആസിയാന്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത അവസാന സുസുക്കി മോഡല്‍. ആറ് വര്‍ഷത്തെ ഇടവേള ഉണ്ടായിരുന്നിട്ടും, ഫ്രോങ്ക്‌സില്‍ നിരവധി എടുത്തു പറയത്തക്ക സേഫ്റ്റി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതില്‍ മാരുതി സുസുക്കിയെ അഭിനന്ദിക്കുകയും ചെയ്തു. യാത്രക്കാരെ മാത്രമല്ല റോഡിലൂടെ പോകുന്ന വഴിയാത്രക്കാരെ പോലും കരുതുന്ന രീതിയിലുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയതിലൂടെ മാരുതി സുരക്ഷയ്ക്ക് അത്രയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ട് എന്ന് വേണം മനസിലാക്കാന്‍.
ഇന്ത്യയില്‍ നിലവില്‍ 7.55 ലക്ഷം രൂപ മുതല്‍ 12.91 ലക്ഷം വരെയാണ് മാരുതിയുടെ സബ്-4 മീറ്റര്‍ എസ്യുവിക്കായി മുടക്കേണ്ടി വരുന്ന എക്‌സ്‌ഷോറൂം വില. ലുക്കിന്റെ കാര്യത്തില്‍ ഗ്രാന്‍ഡ് വിറ്റാരയെ അനുസ്മരിപ്പിക്കുന്ന ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള എല്‍ഇഡി മള്‍ട്ടി-റിഫ്‌ലക്ടര്‍ ഹെഡ്ലാമ്പുകള്‍, ചങ്കി ബോഡി ക്ലാഡിംഗ്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലാമ്പ്, കൂപ്പെ പോലെ പിന്നിലേക്ക് ചരിഞ്ഞിറങ്ങുന്ന റിയര്‍ ഗ്ലാസ് ഏരിയ എന്നിവയെല്ലാമാണ് ഫ്രോങ്ക്സിനെ കിടിലമാക്കുന്നത്.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് ഫ്രോങ്ക്സിലുള്ളത്. 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ട്രാന്‍സ്മിഷനുമായി വരുന്ന NA പെട്രോള്‍ എഞ്ചിന് 88 bhp പവറില്‍ പരമാവധി 113 Nm torque വരെ ഉത്പാദിപ്പിക്കാനാവും. അതേസമയം 1.0 ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് എഞ്ചിന്‍ മോഡലുകള്‍ക്ക് 99 bhp കരുത്തില്‍ പരമാവധി 147.6 Nm torque വരെ വികസിപ്പിക്കാനാവും.
5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് ടര്‍ബോ-പെട്രോളില്‍ ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മൈലേജ് പ്രേമികളെ സന്തോഷിപ്പിക്കാനായി സിഎന്‍ജി വേരിയന്റും ഫ്രോങ്ക്സിലുണ്ട്. സാധാരണ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസില്‍ പ്രവര്‍ത്തുന്ന കാറുകളെ പോലെ ഇതില്‍ പെര്‍ഫോമന്‍സ് കണക്കുകള്‍ കുറവായിരിക്കുമെന്ന് മാത്രം. ഫ്രോങ്ക്സിന്റെ കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് വേരിയന്റുകള്‍ക്ക് 28.51 കിലോമീറ്റര്‍ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
