/kalakaumudi/media/media_files/2025/08/14/maru-2025-08-14-16-49-25.jpg)
മുംബൈ: രാജ്യത്ത് എഥനോള്‍ പെട്രോള്‍ വിഷയത്തില്‍ വലിയ സംഭവവികാസങ്ങളുടെ ചര്‍ച്ചകളും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ മാറി ഒരു പ്രശ്‌നം അല്ലെങ്കില്‍ രാജ്യത്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ അതുമായി ഒത്തു പോകാനുളള കഴിവില്‍ മാരുതിയെ സമ്മതിക്കാതെ വയ്യ. കാരണം പഴയ മോഡല്‍ വാഹനങ്ങള്‍ക്ക് എഥനോള്‍ പെട്രോള്‍ മൂലം വാഹനത്തിന് തകരാര്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട് എന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനൊരു പരിഹാരവുമായി മാരുതി സുസുക്കി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ പഴയ മോഡല്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി ധൈര്യമായി എഥനോള്‍ പെട്രോള്‍ വാഹനത്തില്‍ നിറയ്ക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതിന് വേണ്ടി ഒരു പുതിയ കിറ്റും മാരുതി വികസിപ്പിച്ചെടുത്തിരിക്കുകയാണ്. പത്ത് മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള മാരുതി സുസുക്കി വാഹനങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍വേര്‍ഷന്‍ കിറ്റിന് 6000 രൂപയോളം വില വരുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.കാറിന്റെ ഇന്ധന സംവിധാനത്തിന് മറ്റ് കേടുപാടുകള്‍ വരുത്താതെ പഴയ കാറുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കുക എന്നതാണ് ഈ കിറ്റുകളുടെ പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
പുതിയ എസ്യുവിക്ക് മുമ്പ് കടകാലിയാക്കാന്‍ മാരുതി! 27.97 Km മൈലേജുള്ള കാറിന് ?1.75 ലക്ഷം വരെ കിഴിവ്പുതിയ എസ്യുവിക്ക് മുമ്പ് കടകാലിയാക്കാന്‍ മാരുതി! 27.97 Km മൈലേജുള്ള കാറിന് ?1.75 ലക്ഷം വരെ കിഴിവ് മാരുതി സുസുക്കി ഇതിനൊരു തുടക്കം കുറിച്ചത് കൊണ്ട് തന്നെ മറ്റ് ബ്രാന്‍ഡുകളും ഇതിനൊപ്പം തന്നെ കണ്‍വേര്‍ഷന്‍ കിറ്റുകള്‍ അവതരിപ്പിക്കുമോ എന്ന് കണ്ടറിയണം. E20 പെട്രോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, ഹൈഡ്രോകാര്‍ബണ്‍ ഉദ്വമനം 20 മുതല്‍ 50 ശതമാനം വരെ കുറയ്ക്കുന്നത് വഴി വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മറ്റൊരു ഗുണം എന്താണെന്ന് വച്ചാല്‍ ഇന്ത്യ 85 ശതമാനത്തിലധികം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുകയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. എഥനോള്‍ മിശ്രിതം ഉപയോഗിക്കുന്നത് വഴി എണ്ണ ഇറക്കുമതി കുറയ്ക്കും. ഇതിനുപുറമെ, കരിമ്പ്, ചോളം, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ് എഥനോള്‍ നിര്‍മ്മിക്കുന്നത്.
തുടര്‍ച്ചയായി 10 മാസം ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍! എംജിയുടെ തുറുപ്പുഗുലാനായി വിന്‍ഡ്സര്‍ ഇവിതുടര്‍ച്ചയായി 10 മാസം ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍! എംജിയുടെ തുറുപ്പുഗുലാനായി വിന്‍ഡ്സര്‍ ഇവി ഇതുവഴി കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്കും അവശിഷ്ടങ്ങള്‍ക്കും നല്ല വില ലഭിക്കുന്നത് കൊണ്ട് തന്നെ അവരുടെ വരുമാനം വര്‍ധിപ്പിക്കാനും സഹായകരമാകും.
ഇത്രയുമൊക്കെയാണ് എഥനോള്‍ പെട്രോളിന്റെ ഗുണങ്ങളെങ്കില്‍ ദോഷവശങ്ങള്‍ കൂടി മനസിലാക്കിയിരിക്കേണ്ടതിന്റെ അവശ്യമുണ്ട്. പഴയ വാഹനങ്ങളില്‍ 20% വരെ എത്തനോള്‍ മിശ്രിതം അമിതമായി ഉപയോഗിക്കുന്നത് എഞ്ചിന്‍, ഗാസ്‌കറ്റുകള്‍, ഇന്ധന സംവിധാനം എന്നിവയ്ക്ക് കേടുവരുത്തുമെന്ന് ചില വാഹന ഉടമകളും വാഹന നിര്‍മ്മാതാക്കളും ആശങ്കപ്പെടുന്നുണ്ട്. E20 ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തില്‍ ട്യൂണ്‍ ചെയ്യാത്ത വാഹനങ്ങള്‍ക്ക്, പെട്രോളിന്റെ സാന്ദ്രതയേക്കാള്‍ എഥനോളിന് കൂടുതലായത് കൊണ്ട് വാഹനത്തിന്റെ മൈലേജ് കുറയാനുള്ള സാധ്യതയുണ്ട്. പല വാഹന നിര്‍മാതാക്കളും ഉടമ എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ ഉപയോഗിച്ച് എന്തെങ്കിലും കേടുപാടുകള്‍ വന്നാല്‍ അതിന്റെ നഷ്ടം ഉടമ തന്നെ സഹിക്കേണ്ടി വരും എന്നതാണ് പ്രശ്‌നം.ഇവിടെയാണ് മാരുതിയുടെ കണ്‍വേര്‍ഷന്‍ കിറ്റ് ഉപയോഗപ്രദമാകുന്നത്.
പരിസ്ഥിതി സൗഹൃദ ഗണേശോത്സവം: 500+ Km റേഞ്ചുള്ള റോഡ് ട്രിപ്പിന് പറ്റിയ ടോപ് 5 ഇവികള്‍പരിസ്ഥിതി സൗഹൃദ ഗണേശോത്സവം: 500+ Km റേഞ്ചുള്ള റോഡ് ട്രിപ്പിന് പറ്റിയ ടോപ് 5 ഇവികള്‍ എന്നാല്‍ പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് മന്ത്രാലയത്തില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് E20 പെട്രോള്‍ പഴയ വാഹനങ്ങള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്നില്ലെന്നും ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെയും മറ്റ് സ്ഥാപനങ്ങളുടെയും പരിശോധനകളില്‍, E20 കാരണം വാഹനങ്ങളുടെ പെര്‍ഫോമന്‍സിലോ, ഇന്ധന ഉപഭോഗത്തിലോ കാര്യമായ വ്യത്യാസം സൃഷ്ടിക്കുന്നില്ല എന്നതാണ് വ്യക്തമാക്കുന്നത്. ഡ്രൈവ്‌സ്പാര്‍ക്ക് മലയാളം വെബ്സൈറ്റ് വാഹന സംബന്ധിയായ വാര്‍ത്തകള്‍ തത്സമയം നിങ്ങളുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഞങ്ങള്‍ വാര്‍ത്തകള്‍ വായനക്കാരുമായി തല്‍ക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാര്‍, ബൈക്ക് വാര്‍ത്തകള്‍, ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ടുകള്‍, വീഡിയോകള്‍ എന്നിവ ലഭിക്കാന്‍ ഡ്രൈവ്‌സ്പാര്‍ക്ക് മലയാളത്തിന്റെ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനല്‍ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാര്‍ത്ത ഇഷ്ടപ്പെട്ടാല്‍ ലൈക്ക് ചെയ്യാനും കമന്റ് ചെയ്യാനും മറക്കല്ലേ.