മാരുതി സുസുക്കി രാജ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ പട്ടികയിലേക്ക് ഔദ്യോഗികമായി ചുവടുവച്ചു

ഇവിറ്റാര പുറത്തിറക്കി, മാരുതി സുസുക്കി രാജ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ പട്ടികയിലേക്ക് ഔദ്യോഗികമായി ചുവടുവച്ചു. ബാസ് മാതൃകയിലാണ് വാഹനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.

author-image
Devina
New Update
evitra

ഇവിറ്റാര പുറത്തിറക്കി, മാരുതി സുസുക്കി രാജ്യത്തെ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുടെ പട്ടികയിലേക്ക് ഔദ്യോഗികമായി ചുവടുവച്ചു. ബാസ് മാതൃകയിലാണ് വാഹനത്തിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.

അതായത് ബാറ്ററിയുടെ വില ഒഴിവാക്കി വാഹനത്തിനു മാത്രമായി കുറഞ്ഞ വില നൽകാം. ബാറ്ററിക്ക് വാടക നൽകണം.

10.99 ലക്ഷം രൂപയാണ് പ്രാരംഭ വില. ബാറ്ററിക്ക് കിലോമീറ്ററിന് 3.99 രൂപ നിരക്കിൽ വാടക നൽകണം. പൂർണ്ണമായി പണം നൽകി വാങ്ങാനുള്ള ഓപ്ഷനുമുണ്ട്.

 18 മുതൽ 25 ലക്ഷം വരെയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ. 21,000 രൂപ മുടക്കി നെക്‌സ വഴി ബുക്ക് ചെയ്യാം.

മാർച്ചിൽ ഡെലിവറി ആരംഭിച്ചേക്കും. 440 കിലോമീറ്റർ 543 കിലോവാട്ട് എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളാണുള്ളത്.