/kalakaumudi/media/media_files/2025/12/23/victoris-2025-12-23-13-35-21.jpg)
കൊച്ചി: മാരുതി സുസുക്കി വിക്ടോറിസ് എസ്യുവി, 2026-ലെ 'ഇന്ത്യന്‍ കാര്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ പ്രധാന ഓട്ടോമൊബൈല്‍ ജേണലിസ്റ്റുകള്‍ അടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിനായി വിക്ടോറിസിനെ തിരഞ്ഞെടുത്തത്.
വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്ന വിക്ടോറിസില്‍, സൈലന്റ് ഡ്രൈവ് അനുഭവത്തിനായി ഇവി മോഡുള്ള 1.5 ലിറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ലഭ്യമാണ്.
ഗ്രാന്‍ഡ് വിറ്റാരയുടെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വിക്ടോറിസിന് നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, സ്‌ട്രോങ്ങ്-ഹൈബ്രിഡ്, സിഎന്‍ജി പവര്‍ട്രെയിന്‍ ഓപ്ഷനുകളുണ്ട്. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളോടു കൂടിയ 1.5-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ 103 ബിഎച്ച്പി പവറും 139 എന്‍എം ടോര്‍ക്കും നല്‍കും.
മികച്ച ഇന്ധനക്ഷമതയ്ക്കായി ഇ-സിവിടി ഗിയര്‍ബോക്സുമായി ഘടിപ്പിച്ച സ്‌ട്രോങ്ങ്-ഹൈബ്രിഡ് 1.5-ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 116 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് മാനുവലുമായി വരുന്ന ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി വേരിയന്റ് 87 ബിഎച്ച്പി കരുത്തും 121 എന്‍എം ടോര്‍ക്കുമാണ് നല്‍കുക. ഓള്‍-വീല്‍-ഡ്രൈവ് (AWD) സംവിധാനവും എസ്യുവിയില്‍ ലഭ്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
