മെയ് മാസത്തില്‍ 6,304 കാറുകള്‍ വില്‍പ്പന നടത്തി എംജി മോട്ടോര്‍ ഇന്ത്യ

എംജി വിന്‍ഡ്സറിന്റെ അടുത്തിടെ പുറത്തിറക്കിയ എസെന്‍സ് പ്രോ, എക്സ്‌ക്ലൂസീവ് പ്രോ കാര്‍ വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്.

author-image
Sneha SB
New Update
MG MOTORS INDIA

2025 മെയ് മാസത്തില്‍ 6,304 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പനയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ നടത്തിയിരിക്കുന്നത്. 2024 മെയ് മാസത്തില്‍ വിറ്റഴിച്ച 4510 യൂണിറ്റുകളെ അപേക്ഷിച്ച്് 40% വാര്‍ഷിക വളര്‍ച്ചയാണിത്. എംജി വിന്‍ഡ്സറിന്റെ അടുത്തിടെ പുറത്തിറക്കിയ എസെന്‍സ് പ്രോ, എക്സ്‌ക്ലൂസീവ് പ്രോ കാര്‍ വാങ്ങുന്നവരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ അടുത്തിടെ പ്രോ സീരീസിലെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇവി വിന്‍ഡ്സറിന്റെ രണ്ട് പുതിയ വേരിയന്റുകള്‍ പുറത്തിറക്കി, എസെന്‍സ് പ്രോ, എക്സ്‌ക്ലൂസീവ് പ്രോ എന്നിവയാണവ.

എംജി വിന്‍ഡ്സര്‍ പ്രോ വേരിയന്റുകള്‍ക്ക് 52.9 കിലോവാട്ട്‌സ് ബാറ്ററി പാക്കുമായാണ് വരുന്നത്, ഇത് 449 കിലോമീറ്റര്‍ സര്‍ട്ടിഫൈഡ് റേഞ്ച് വാഗ്ദാനം ചെയ്യുന്നത്. ലെവല്‍ 2 അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ് (എഡിഎഎസ്), വെഹിക്കിള്‍-ടു-വെഹിക്കിള്‍ (വി2വി), വെഹിക്കിള്‍-ടു-ലോഡ് (വി2എല്‍) ചാര്‍ജിംഗ് ശേഷികള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രീമിയം സവിശേഷതകളും ടോപ്പ്-സ്‌പെക്ക് 'എസെന്‍സ് പ്രോ' വാഗ്ദാനം ചെയ്യുന്ന പ്രത്യേകതളാണ്.

എംജി വിന്‍ഡ്സറിന്റെയും അതിന്റെ വകഭേദങ്ങളുടെയും പ്രകടനം ശ്രദ്ധനേടിയതോടെ, ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും മുന്‍നിരയിലുള്ളതുമായ ഇലക്ട്രിക് വാഹന (ഇവി) ബ്രാന്‍ഡുകളിലൊന്നായി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എംജി ഇവികളുടെ മികച്ചതും ആകര്‍ഷകവുമായ ഡിസൈന്‍, അത്യുഗ്രന്‍ പ്രകടനം, എന്നിവയാണ് ഈ വിജയത്തിന് കാരണം.

കൂടാതെ, ഇന്ത്യന്‍ വിപണിയില്‍ മൂന്ന് പുതിയ കാറുകള്‍ അവതരിപ്പിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്. പട്ടികയില്‍ ആദ്യം ഫുളളി-ഇലക്ട്രിക് റോഡ്സ്റ്റര്‍ - സൈബര്‍സ്റ്റര്‍ എന്നിവയാണ്. പോര്‍ഷെ ബോക്സ്സ്റ്റര്‍, ബിഎംഡബ്ല്യു Z4 എന്നിവയ്ക്ക് ഇത് ഒരു എതിരാളിയായിരിക്കും. അടുത്തതായി, കിയ കാര്‍ണിവലുമായി മത്സരിക്കാന്‍ എംജി എം9 ലക്ഷ്വറി എംപിവി രാജ്യത്ത് അവതരിപ്പിക്കും. ഇതും ഒരു ഇവി ആയിരിക്കും. അവസാനമായി, ഗ്ലോസ്റ്റര്‍ എസ്യുവിയുടെ കൂടുതല്‍ പ്രീമിയം അവതാര്‍ ആയിട്ടാവും എംജി മജസ്റ്റര്‍ വിപണിയില്‍ പ്രവേശിക്കുന്നത്. ഈ വാഹനങ്ങളെല്ലാം ഈ വര്‍ഷത്തെ ഓട്ടോ എക്സ്പോയില്‍ ബ്രാന്റ് പ്രദര്‍ശിപ്പിച്ചിരുന്നു.

New Launches selling mg