പുതിയ രണ്ട് കാറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി എംജി മോട്ടോര്‍

പൂര്‍ണമായ ഇലക്ട്രിക്ക് വാഹനങ്ങളും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകളുമായും തങ്ങളുടെ വൈദ്യുതീകരിച്ച ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.

author-image
anumol ps
Updated On
New Update
mg motors

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 ന്യൂഡല്‍ഹി: ഈ വര്‍ഷം അവസാനത്തോടെ രണ്ട് പുതിയ കാറുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി എംജി മോട്ടോര്‍. ഈ വര്‍ഷം ആദ്യം, എംജി മോട്ടോറും ജെഎസ്ഡബ്ല്യു ഗ്രൂപ്പും 'ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരില്‍ പുതിയൊരു സംയുക്ത സംരംഭം പ്രഖ്യാപിച്ചിരുന്നു. ഈ പങ്കാളിത്തത്തിന് കീഴില്‍, 2024 സെപ്റ്റംബര്‍ മുതല്‍ ഓരോ മൂന്ന് മുതല്‍ ആറുമാസം വരെ ഒരു പുതിയ കാര്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

പൂര്‍ണമായ ഇലക്ട്രിക്ക് വാഹനങ്ങളും പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റുകളുമായും തങ്ങളുടെ വൈദ്യുതീകരിച്ച ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. 2024-ന്റെ രണ്ടാം പകുതിയില്‍ വില്‍പ്പനയ്ക്കെത്തുന്ന ബ്രാന്‍ഡില്‍ നിന്നുള്ള വരാനിരിക്കുന്ന ഇലക്ട്രിക് ഓഫറുകളിലൊന്നാണ് എംജി ക്ലൗഡ് ഇവി. 2,700ാാ വീല്‍ബേസുള്ള ഏകദേശം 4.3 മീറ്റര്‍ നീളമുള്ള ഒരു കോംപാക്റ്റ് ഇലക്ട്രിക് എംപിവി ആണിത്. എംജി മോട്ടോഴ്സ് ഇന്ത്യയും ഈ വര്‍ഷം അവസാനത്തോടെ അപ്ഡേറ്റ് ചെയ്ത ഗ്ലോസ്റ്റര്‍ മൂന്ന്-വരി എസ്യുവി അവതരിപ്പിക്കും. 

mg motors