മുംബൈ: എറ്റവും പുതിയ ഇലക്ട്രിക് ഇവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍. സെപ്തംബര്‍ 11 നോടകം കാര്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ വൈദ്യുത കാറാണിത്. ചൈനീസ് വൈദ്യുത കാര്‍ നിര്‍മാതാക്കളായ വൂളിങിന്റെ ക്ലൗഡ് ഇവിയെ അടിസ്ഥാനമാക്കിയാണ് വിന്‍ഡ്സര്‍ ഇവി ഇന്ത്യയില്‍ എത്തുക. 20 ലക്ഷം രൂപയില്‍ കുറവാണ് പ്രതീക്ഷിക്കുന്ന വില.
ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍ പ്ലേയും പിന്തുണക്കുന്ന 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ് പ്രതീക്ഷിക്കാവുന്ന മറ്റൊരു ഫീച്ചര്‍. സുരക്ഷക്കായി ആറ് എയര്‍ ബാഗുകളും ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെയുള്ള അഡാസ് സുരക്ഷാ ഫീച്ചറുകളും ഉണ്ടാവും.