എംജി വിന്‍ഡ്സര്‍ ഇവി പ്രോ ഇന്ത്യയില്‍ പുറത്തിറക്കി

നിലവില്‍ രാജ്യത്ത് വില്‍പനയിലുളള വിന്‍ഡ്‌സര്‍ ഇ വിയുടെ നവീകരിച്ച പതിപ്പാണിത് , കൂടാതെ എക്സ്റ്റന്റഡ് ഫീച്ചര്‍ ലിസ്റ്റുമുണ്ട്. ഔദ്യോഗിക ലോഞ്ചും , 8000 ബുക്കിംഗുകളുടെ ആദ്യ സെറ്റും അവസാനിച്ചതോടെ കാര്‍ ലീഡര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി

author-image
Sneha SB
New Update
EV PRO

ജെഎസ്ഡബ്ലൂ എംജി മോട്ടോര്‍ ഇന്ത്യ ഇ വി പ്രോ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.ബാസ് ( ബാറ്ററി ആസ് എ സര്‍വ്വീസ്   ) സഹിതം 9.99 ലക്ഷം രൂപയാണ് ഈ ഇലക്ട്രിക്ക് കാറുകളുടെ പ്രാരംഭ വില . നിലവില്‍ രാജ്യത്ത് വില്‍പനയിലുളള വിന്‍ഡ്‌സര്‍ ഇ വിയുടെ നവീകരിച്ച പതിപ്പാണിത് , കൂടാതെ എക്സ്റ്റന്റഡ് ഫീച്ചര്‍ ലിസ്റ്റുമുണ്ട്. ഔദ്യോഗിക ലോഞ്ചും , 8000 ബുക്കിംഗുകളുടെ ആദ്യ സെറ്റും അവസാനിച്ചതോടെ കാര്‍ ലീഡര്‍ഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി . 52.9kWh ബാറ്ററി പായ്ക്കാണ് MG വിന്‍ഡ്‌സര്‍ പ്രോയില്‍ ഉളളത് . ഒറ്റ ചാര്‍ജില്‍ 449 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ബാറ്ററിക്ക് കഴിയും. പവര്‍ സ്‌പെസിഫിക്കേഷനുകളില്‍ മാറ്റമില്ല. 136 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക്ക് മോട്ടോറുമുണ്ട് . എംജി വിന്‍ഡ്‌സര്‍ ഇവിയുമായി രൂപത്തില്‍ മാറ്റമില്ല , എന്നാലും ചില അപ്‌ഡേറ്റുകള്‍ കൊണ്ടുവന്നിട്ടുണ്ട്, 18 ഇഞ്ച് അലോയ് വീലുകള്‍ പുതിയ ഡിസൈനാണ് കൂടാതെ ടെയില്‍ഗേറ്റില്‍ ' ADAS    ' ബാഡ്ജും ചേര്‍ത്തിട്ടുണ്ട് . സെലാഡണ്‍ ബ്ലൂ , അറോറ സില്‍വര്‍, ഗ്ലേസ് റെഡ് തുടങ്ങിയ പുതിയ കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ് .

Autombile New Launches car