ഹോണ്ട, നിസാന്‍ ലയനത്തിന്റെ  ഭാഗമാകാന്‍ മിറ്റ്‌സുബിഷിയും

വാഹന നിര്‍മ്മാണ വിപണിയില്‍ ഒരുമിച്ച് മുന്നേറാന്‍ നിസാനും ഹോണ്ടയും. നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്സുബിഷിയും ലയനത്തിന്റെ ഭാഗമാകും.

author-image
Athira Kalarikkal
New Update
honda nissan mitsubidshi

Reprsentational Image

മുംബൈ: വാഹന നിര്‍മ്മാണ വിപണിയില്‍ ഒരുമിച്ച് മുന്നേറാന്‍ നിസാനും ഹോണ്ടയും. നിസാനുമായി സഖ്യത്തിലുള്ള ജാപ്പനീസ് കമ്പനിയായ മിറ്റ്സുബിഷിയും ലയനത്തിന്റെ ഭാഗമാകും. ഇതിനായുള്ള ധാരണാപത്രത്തില്‍ മൂന്നു കമ്പനികളും ചേര്‍ന്ന് ഒപ്പുവെച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് ഹോണ്ടയും നിസാനും തമ്മില്‍ ലയന ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ആഗോള വാഹനവിപണിയിലെ അതിവേഗ മാറ്റങ്ങളാണ് ലയനത്തിന് കാരണം.

പ്രധാനമായും ഇലക്ട്രിക് വാഹനങ്ങള്‍, ഇന്റലിജന്റ് വാഹന സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിലാണ് പുതിയ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. പരസ്പര സഹകരണത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഉത്പന്നങ്ങള്‍ ലഭ്യമാക്കുമെന്ന് നിസാന്റെ സി.ഇ.ഒ മകോട്ടോ ഉച്ചിട പറഞ്ഞു. വാഹനവിപണിയിലെ കാലാനുസൃത മാറ്റങ്ങള്‍ക്ക് ഈ ലയനം വേഗം കൂട്ടുമെന്ന് ഹോണ്ടയുടെ സി.ഇ.ഒ ടോഷിഹിറോ മൈബും പ്രതികരിച്ചു.

 

honda mitsubishi nissan